Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടറുടെ പല്ലുതെറിപ്പിച്ചു: ബോക്‌സര്‍ അറസ്റ്റില്‍

ലഖ്‌നൊ: പരിശോധന മുറിയില്‍ വെച്ച് ഡോക്ടറുടെ പല്ലിടിച്ച് താഴെയിട്ട പ്രൊഫഷണല്‍ ബോക്‌സറെ പോലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൊവിലെ വികാസ് നഗറിലാണ് സംഭവം നടന്നത്. മുംബൈയിലെ സ്വകാര്യ ക്ലബിന്റെ ബോക്‌സിംഗ് താരമായ അഭിഷേക് എന്ന ചന്ദനാണ് പോലീസിന്റെ പിടിയിലായത്.

പ്രൊഫഷണല്‍ ബോക്‌സറായ ചന്ദന്റെ ആക്രമണത്തില്‍ ഡോക്ടര്‍ പ്രമോദ് പാണ്ഡെയ്ക്കാണ് പല്ലുകള്‍ നഷ്ടമായത്. ഇയാളുടെ മുഖത്ത് ചന്ദനും കൂട്ടരും തുരുതുരാ ഇടിക്കുകയായിരുന്നു. അക്രമത്തില്‍ ഡോക്ടറുടെ നാല് പല്ലുകള്‍ നഷ്ടപ്പെട്ടതായി വികാസ് നഗര്‍ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ് എസ് സിംഗ് പറഞ്ഞു.

Boxing Gloves

വെള്ളിയാഴ്ച ഉച്ചയോടെയാണ് ചന്ദനും അനിയന്‍ അഭിതേഷും കൂട്ടുകാരായ മോഹിത് ശര്‍മ, സൗരഭ് എന്നിവര്‍ ചേര്‍ന്ന് ഡോക്ടറുടെ ക്ലിനിക്കിലെത്തി മര്‍ദ്ദിച്ചത്. ചന്ദന്റെ അമ്മ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചികിത്സ തേടി ഡോക്ടര്‍ പ്രമോദ് പാണ്ഡെയുടെ ക്ലിനിക്കില്‍ വന്നിരുന്നു. അപ്പോള്‍ മാന്യമായി പെരുമാറിയില്ല എന്ന് ആരോപിച്ചാണ് ഇവര്‍ ഡോക്ടറെ ആക്രമിച്ചത്.

ഇവരെ നാലുപേരെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലാണ് ചന്ദനും കുടുംബവും താമസിക്കുന്നത്. സ്‌കൂള്‍ പഠനം അവസാനിച്ചത് മുതല്‍ കായികാഭ്യാസങ്ങള്‍ പരിശീലിച്ച ചന്ദന്‍ മുംബൈയിലെ ഒരു സ്വകാര്യ ക്ലബ്ബിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ഇയാളുടെ സഹോദരനും ഇവിടെത്തന്നെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+