• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിയമസഭാ തിരഞ്ഞെടുപ്പ്: മണിപ്പൂര്‍ മറികടക്കേണ്ടത് സായുധ കലാപത്തെയും അഴിമതിയേയുമെന്ന് മേരി കോം

ഇംഫാല്‍: മണിപ്പൂര്‍ മറികടക്കേണ്ടത് സായുധ കലാപത്തേയും അഴിമതിയെയുമെന്ന് ബോക്‌സിംഗ് താരം മേരി കോം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് മേരികോമിന്റെ പ്രസ്താവന. സംസ്ഥാനത്ത് നിലവിലുള്ള സംവിധാനങ്ങളും മെച്ചപ്പെടുത്താനും സമരങ്ങളും പ്രതിരോധങ്ങളും അവസാനിപ്പിച്ച് മണിപ്പൂരിനെ തിരികെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗ്യതയുള്ള യുവാക്കള്‍ക്ക് കൂടുതല്‍ ജോലി സാധ്യതകളും സമാധാനവും പരിഷ്‌കാരമുള്ള സുരക്ഷയും വിദ്യാഭ്യാസ സമ്പ്രദായവും വന്യജീവി സംരക്ഷണം, എല്ലാ സംസ്‌കാരങ്ങള്‍ക്കും തുല്യ പരിഗണനയും ലഭിക്കുന്നതുമായി മാറണമെന്നും കായികരംഗത്ത് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ മേരി കോം ചൂണ്ടിക്കാണിക്കുന്നു.

മണിപ്പൂര്‍ നേരിടേണ്ടത് തൊഴിലില്ലായ്മ, അഴിമതി, സായുധ കലാപം എന്നീ മൂന്ന് പ്രശ്‌നങ്ങളാണെന്നും മേരി കോം ചൂണ്ടിക്കാണിക്കുന്നു. ദിവസം തോറും വര്‍ധിച്ചുവരുന്ന സായുധ പോരാളികളുടെ എണ്ണം കുറയ്ക്കാന്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ മാത്രമേ സാധിക്കൂ. അഴിമതി എല്ലായിടത്തും പ്രകടമാണ്, വികസന പദ്ധതികള്‍ തല്‍പ്പരകക്ഷികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്നില്ലെന്നും മേരികോം വ്യക്തമാക്കുന്നു. മണിപ്പൂരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ടതുണ്ട്. വിവിധ സാംസ്‌കാരിക പശ്ചാത്തലത്തിലുള്ളവര്‍ വസിയ്ക്കുന്ന സംസ്ഥാനത്ത് എല്ലാവരും പരസ്പരം ബഹുമാനിക്കേണ്ടത് അനിവാര്യമാണ്.

മാര്‍ച്ച് നാല് എട്ട് തിയ്യതികളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരിന്റെ രാഷ്ട്രീയ ഭാവിയെന്താണെന്ന് രാജ്യവും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസ് മുക്ത മണിപ്പൂരിന് വേണ്ടിയുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ട് ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശത്തിനെത്തിയ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

English summary
An ideal Manipur would be one with more job opportunities for qualified youth, peace and security, reform in the education system, preservation of wildlife and forestation to cope with climate change, people-friendly atmosphere, and equal promotion of inherited cultures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more