• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ഷക സമരത്തിന്‌ പൂര്‍ണ പിന്തുണ; ഖേല്‍ രത്‌ന പുരസ്‌കാരം തിരിച്ച്‌ നല്‍കുമെന്ന്‌ ബോക്‌സിങ്‌ താരം വിജേന്ദര്‍ സിങ്‌

ന്യൂഡല്‍ഹി; സമരം നടത്തുന്ന കര്‍ഷകരുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ തനിക്ക്‌ ലഭിച്ച ഖേല്‍ രത്‌ന പുരസ്‌കാരം കേന്ദ്രത്തിന്‌ തിരികെ നല്‍കുമെന്ന്‌ ഒളിമ്പിക്‌ മെഡല്‍ ജേതാവും ബോക്‌സിങ്‌ താരവുമായ വിജേന്ദര്‍ സിങ്‌. 2008 ബിയ്‌ജിങ്‌ ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ കായിക താരമാണ്‌ വീജേന്ദര്‍ സിങ്‌.

കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്ത പക്ഷം തനിക്ക്‌ ലഭിച്ച രാജീവ്‌ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന 35 കാരനായ ബോകസിങ്‌ താരം ദില്ലിയില്‍ പറഞ്ഞു. ഞാന്‍ ഒരുപാടു കാലം പഞ്ചാബില്‍ ചിലവഴിച്ച ആളാണ്‌. എന്റെ ബോക്‌സിങ്‌ കരിയറില്‍ കൂടുതല്‍ കാലവും ഞാന്‍ ചിലവഴിച്ചത്‌ പട്യാലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട്‌ ഒഫ്‌ സ്‌പോര്‍ട്‌സ്‌ ആക്കാദമിയിലാണ്‌. എനിക്ക്‌ പഞ്ചാബിലെ ജനങ്ങളോട്‌ കടമ നിറവേറ്റാനുളള അവസരമാണിതെന്നും വിജേന്ദര്‍ സിങ്‌ സോനപാത്തിലെ സിങ്ങു അതിര്‍ത്തിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്തുകൊണ്ട്‌ പറഞ്ഞു.

ഞാന്‍ എല്ലാ രീതിയിലും കര്‍ഷകര്‍ക്ക്‌ പിന്തുണ നല്‍കുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി നിലകൊള്ളണം. കാരണം അവരാണ്‌ നമ്മുടെ രാജ്യത്തിന്റെ ജീവ നാഡി. കര്‍ഷകരില്ലാതെ നമുക്ക്‌ ഒരു ദിവസം പോലു ജീവിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനുവേണ്ടി ആദ്യമായി ‌ബോക്‌സിങ്ങില്‍ ഒളിമ്പിക്‌ മെഡല്‍ നേടിയ വിജേന്ദര്‍ സിങിന്‌ 2009ലാണ്‌ രാജ്യം ഖേല്‍ രത്‌ന അവാര്‍ഡ്‌ നല്‍കി ആദരിച്ചത്‌.

നമ്മുടെ രാജ്യത്തിന്‌ അന്താരാഷ്ട്ര തലത്തില്‍ അഭിമാനം നേടിക്കൊടുത്തതിനാണ്‌ എനിക്ക്‌ കേല്‍ രത്‌ന അവാര്‍ഡ്‌ നല്‍കി സര്‍ക്കാര്‍ ആദരിച്ചത്‌. എന്നാല്‍ ഇന്ന്‌ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകരോട്‌ കാണിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. അതുകൊണ്ട്‌ തന്നെ ഞാന്‍ എനിക്ക്‌ ലഭിച്ച അവാര്‍ഡും അവാര്‍ഡിനോടൊപ്പം ലഭിച്ച സകല ആനുകൂല്യങ്ങളും തിരിച്ചു നല്‍കുമെന്നും വിജേന്ദര്‍ സിങ്‌ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യം പരിഗണിക്കുമെന്നാണ്‌ കരുതുന്നത്‌. ഇല്ലെങ്കില്‍ ഈ സമരം രാജ്യം മുഴുവന്‍ കത്തിപ്പടരും. രാജ്യത്തെ എല്ലാ കായിക താരങ്ങളോടും കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്കൊപ്പം നിലകൊള്ളണമെന്നു അഭ്യര്‍ഥിക്കുന്നതായും ബോക്‌സിങ്‌ ഇതിഹാസം.

വിജേന്ദറിന്‌ പുറമേ പഞ്ചാബിലെ പ്രമുഖ ബോക്‌സിങ്‌ താരങ്ങളായ ഗര്‍ബാക്‌സ്‌ സിങ്‌ സന്ദു,കൗര്‍ സിങ്‌, ജയ്‌പാല്‍ സിങ്‌ എന്നിവര്‍ കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ച്‌ തങ്ങള്‍ക്ക്‌ ലഭിച്ച സകല അവാര്‍ഡുകളും തിരിച്ചേല്‍പ്പിക്കുമെന്ന്‌ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബിലെ 30 കായിക താരങ്ങളാണ്‌ തങ്ങളുടെ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതായി പ്രഖ്യാപിച്ചത്‌. ഇവര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട്‌ രാഷ്ട്രപതിയെ നേരിട്ടുകണ്ട്‌ അഭ്യര്‍ഥിക്കാന്‍ അനുവാദം തേടിയിട്ടുണ്ട്‌.

രാജ്യ തലസ്ഥാനത്ത്‌ കര്‍ഷക സമരം തുടരുകയാണ്‌, പഞ്ചാബ്‌, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ്‌ കൂടുതലും കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്‌. ഇന്നലെ കേന്ദ്ര സര്‍ക്കാരുമായി കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയമാവുകയായിരുന്നു. പുതിയ കാര്‍ഷിക ബില്ലില്‍ ഭേദഗതി വരുത്താമെന്ന്‌ കേന്ദ്ര സര്‍്‌ക്കാര്‍ അറിയിച്ചെങ്കിലും മൂന്ന്‌ കര്‍ഷക ബില്ലുകളും പിന്‍വലിക്കാതതും സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന തീരുമാനത്തിലാണ്‌ കര്‍ഷകര്‍

English summary
boxing star return his khel ratna award for express solidarity with farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X