ബോക്സിംഗ് താരം വിജേന്ദര്‍ കോണ്‍ഗ്രസില്‍.....സൗത്ത് ദില്ലിയില്‍ സ്ഥാനാര്‍ത്ഥിയാവും
Recommended Video
ദില്ലി: കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് വ്യക്തമാക്കിയതോടെ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ദില്ലിയില്‍ ഒരു തുറുപ്പുച്ചീട്ട് പാര്‍ട്ടിക്കുണ്ടെന്ന് നേരത്തെ തന്നെ പാര്‍ട്ടി വക്താക്കള്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് പുറത്തുവിട്ടിരിക്കുകയാണ്. ബോക്സിംഗ് താരമായ വിജേന്ദര്‍ സിംഗാണ് കോണ്‍ഗ്രസിന് വേണ്ടി കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന.
രാജ്യം മുഴുവന്‍ അറിയപ്പെടുന്ന താരവും ജനപ്രീതിയില്‍ ഏറ്റവും മുന്‍നിരയിലുള്ള ബോക്സിംഗ് താരവുമാണ് അദ്ദേഹം. ഇതോടെ ദില്ലിയില്‍ പോരാട്ടം കനക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ദില്ലിയില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കായിക താരം കൂടി ദേശീയ പാര്‍ട്ടിയുടെ ഭാഗമാകുന്നത്.

വിജേന്ദര്‍ കോണ്‍ഗ്രസില്‍
എല്ലാവരെയും അദ്ഭുതപ്പെടുത്തിയാണ് വിജേന്ദര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത പുറത്തുവന്നത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഒരു സൂചന പോലും അദ്ദേഹം നല്‍കിയിരുന്നില്ല. എന്നാല്‍ ഉടന്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും, ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

സ്ഥാനാര്‍ത്ഥി പട്ടിക
കോണ്‍ഗ്രസ് മണിക്കൂറുകള്‍ക്ക് മുമ്പ് ദില്ലിയിലെ ആറ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഒരു സീറ്റില്‍ മാത്രം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് എല്ലാവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. ഈ സീറ്റില്‍ ഏതോ വമ്പന്‍ നേതാവ് മത്സരിക്കുന്നു എന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഇത് ബിജെപിക്ക് മറുപടി നല്‍കാനുള്ള ഏതെങ്കിലും സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

വിജേന്ദര്‍ സൗത്ത് ദില്ലിയില്‍
വിജേന്ദര്‍ സിംഗ് ദക്ഷിണ ദില്ലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യം രാഹുല്‍ ഗാന്ധി ഔദ്യോഗികമായി പ്രഖ്യാപിക്കും. നേരത്തെ പ്രഖ്യാപിച്ച പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ നിന്ന് ഷീലാ ദീക്ഷിത് മത്സരിക്കുമെന്ന് വ്യക്തമായിരുന്നു. ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ നടക്കാതെ പോയതിന് പിന്നാലെയാണ് ദില്ലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

വിജയം ഉറപ്പ്
ഗൗതം ഗംഭീറിനെ ബിജെപി രംഗത്തിറക്കിയത് പോലെ ഏതെങ്കിലും പ്രശസ്ത കായിക താരത്തെ രംഗത്തിറക്കാനായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിജേന്ദര്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. സൗത്് ദില്ലിയില്‍ വിജേന്ദര്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാണ്. യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം അദ്ദേഹത്തിനുണ്ട്. ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് ഇത്. ജാട്ടുകളും ഗുജ്ജാറുകളും ഇവിടത്തെ നിര്‍ണായക വോട്ടുബാങ്കാണ്.

ഗ്രാമീണ മേഖല
സൗത്ത് ദില്ലി ഗ്രാമീണ മണ്ഡലമായിട്ടാണ് അറിയപ്പെടുന്നത്. ബോക്സിംഗ് താരങ്ങള്‍ക്ക് ഇവിടെ വലിയ സ്വാധീനമുണ്ട്. നിരവധി ഗ്രാമങ്ങള്‍ അടങ്ങിയതാണ് സൗത്ത് ദില്ലി. ബിജെപിയുടെ രമേഷ് ബിദൂരിയാണ് നിലവില്‍ ഇവിടെ ബിജെപി എംപി. രമേശ് കുമാറിനെ ആദ്യം നിര്‍ത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചില്ല. സുശീല്‍ കുമാറിനെയും ഈ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
-
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ












Click it and Unblock the Notifications