കല്ലുകൊണ്ട് തുരുതുരാ അടി... പതിനൊന്ന് വയസ്സുകാരന്‍ കീഴ്‌പ്പെടുത്തിയത് പെരുമ്പാമ്പിനെ!
മംഗളൂരു: ഇരുപതടി നീളമുള്ള പെരുമ്പാമ്പിനെ കീഴ്‌പ്പെടുത്തി പതിനൊന്നുവയസ്സുകാരന്‍. മംഗളുരു ബണ്ട്വാള്‍ സജൂപ ആദര്‍ശ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈശാഖ് ആണ് പെരുമ്പാമ്പിന്റെ വായില്‍ നിന്നും രക്ഷപ്പെട്ടത്. മംഗളൂരുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ബാന്റ്വാല്‍ താലൂക്കിലെ സാജിപ്പാ എന്ന സ്ഥലത്താണ് സംഭവം നടന്നത്.
സുരേഷ് ഹരിനാക്ഷി ദമ്പതികളുടെ മകനാണ് വൈശാഖ്. സ്‌കൂളില്‍ നിന്നും ഏകദേശം 6 മണിയോടെ മുത്തച്ഛന്റെ വീട്ടിലേക്ക് പോകുംവഴിയാണ് പെരുമ്പാമ്പ് മുന്നില്‍പെട്ടത്. പിന്നീട് വൈശാഖിനെ ആക്രമിച്ച പെരുമ്പാമ്പ് കാലുകള്‍ അകത്താക്കുകയും ചെയ്തു.

നാട്ടുകാരെ വിളിച്ചു വരുത്തി
പെരുമ്പാമ്പ് വൈശാഖിനെ ആക്രമിക്കുന്നതിനിടയിലാണ് കസിന്‍ ഹര്‍ഷിത അവിടെ എത്തിയത്. പെരുമ്പാമ്പ് ആക്രമിക്കുമെന്ന പേടിയില്‍ അടുത്തു പോകാതെ നാട്ടുകാരെ വിളിച്ചു കൂട്ടി.

പേടി
ഓടി കൂടിയ നാട്ടുകാര്‍ക്കും പെരുമ്പാമ്പ് തങ്ങളെ ആക്രമിക്കുമോ എന്ന പേടിയുണ്ടായിരുന്നു. നാട്ടുകാരും വൈശാഖിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല.

കല്ലുകൊണ്ട്
ഇതിനിടെ കൈയ്യില്‍ കിട്ടിയ കല്ലുകൊണ്ട് വൈശാഖ് പാമ്പിനെ തുരുതുരാ ഇടിക്കാന്‍ തുടങ്ങി.ഇടിയില്‍ പരുക്കേറ്റതോടെ പാമ്പ് അയഞ്ഞു. വിഴുങ്ങിയ ശരീരഭാഗം പുറത്തേക്ക് തുപ്പുകയും ചെയ്തു.

പരിക്ക്
പെരുമ്പാമ്പിന്റെ വായില്‍ നിന്നും രക്ഷപ്പെട്ട വൈശാഖിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കൈക്കും കാലിനും പാമ്പിന്റെ കടിയേറ്റും വരിഞ്ഞ് മുറുക്കലിലും അവശനായ വൈശാഖിന്റെ പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിിരപിക്കുകയാണ്.

ധൈര്യം
സ്‌കൂളില്‍ നിന്ന് മാര്‍ഷ്യല്‍ ആര്‍ട്‌സിന് പരിശീലനം നേടിയ വിദ്യാര്‍ത്ഥിയാണ് വൈശാഖ്. ഇതില്‍ നിന്നാണ് പെരുമ്പാമ്പിനെ കീഴ്‌പ്പെടുത്താനുള്ള ധൈര്യം വൈശാഖിന് ലഭിച്ചത്.












Click it and Unblock the Notifications