കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീന്തല്‍ പഠിക്കാന്‍ പോയ 7 വയസ്സുകാരന്‍ മുങ്ങിമരിച്ചു

  • By ഭദ്ര
Google Oneindia Malayalam News

അഹമ്മദാബാദ്: നീന്തല്‍ പഠിക്കാന്‍ പോയ 7 വയസ്സുക്കാരന്‍ മുങ്ങിമരിച്ചു. സറ്റാദര്‍ ക്ലബിലേക്ക് നീന്തല്‍ പഠിക്കാന്‍ പോയ വാന്‍ഷ് എന്ന കുട്ടിയാണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്. എന്നാല്‍ കുട്ടി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വെള്ളം ഉളളില്‍ ചെന്നല്ല എന്നാണ് വെള്ളിപ്പെടുത്തുന്നത്.

അവധിക്കാലത്തെ നീന്തല്‍ ക്ലാസ്സില്‍ ഏപ്രില്‍ 16 നാണ് വാന്‍ഷ് ചേര്‍ന്നത്. അമ്മയോടെപ്പം ക്ലാബില്‍ എത്തിയ കുട്ടി പലതവണ ഛര്‍ദിച്ചു എന്നും പറുയുന്നു. നീന്തല്‍ പഠിക്കുന്നതിനിടയില്‍ കുട്ടി വെള്ളത്തില്‍ ഛര്‍ദിക്കുന്നത് കണ്ടിട്ടും കോച്ച് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല എന്നാണ് വീട്ടുക്കാരുടെ പരാതി. കുട്ടി നീന്താന്‍ കഴിയാതെ പൂളില്‍ നിന്നും പുറത്ത് വന്നപ്പോള്‍ കോച്ച് വീണ്ടും നിര്‍ബന്ധിച്ചു എന്നാണ് പറയുന്നത്.

swimmingpool2

ഛര്‍ദിച്ച് അവശനായ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയില്‍ കഴിയവേയാണ് തിങ്കളാഴ്ച മരിച്ചത്. ദമ്പതികളുടെ ഏക മകനാണ് വാന്‍ഷ്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങി മരിച്ചതല്ല എന്നാണ് പറയുന്നത്. നീന്തല്‍ പരിശീലനത്തിന് കുട്ടികളെ ചേര്‍ക്കുമ്പോള്‍ ഒരു വിധത്തിലും ഇവര്‍ വെള്ളത്തില്‍ മുങ്ങാനുളള സാധ്യതയില്ലെന്ന ഉറപ്പ് ക്ലബിന്റെ മാനേജര്‍ നല്‍കുന്നുണ്ട്.

ഒരേ സമയം അഞ്ച് കോച്ചുകള്‍ പൂളില്‍ നില്‍ക്കുമ്പോള്‍ കുട്ടി അവശനായിട്ടും ശ്രദ്ധിക്കാതെ പോയത് അശ്രദ്ധ കൊണ്ടാണെന്നാണ് പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്.

English summary
A seven-year-old boy died during swimming lessons on Sunday evening at a club near Satadhar crossroads.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X