ശല്യം സഹിക്കാന്‍ കഴിയാതെ 14 കാരനെ വീട്ടില്‍ നിന്നും പുറത്താക്കി,കാരണക്കാര്‍ മാതാപിതാക്കള്‍ തന്നെ
ആറ് മാസത്തോളമായി വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ആണ്‍കുട്ടി വീടിന് അടുത്തുള്ള പാര്‍ക്കിലാണ് താമസിക്കുന്നത്.
ദില്ലി: ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിയിലേക്ക് കഴിഞ്ഞ ദിവസത്തില്‍ വന്ന ഫോണ്‍ കോൾ അധികൃതരെ ഞെട്ടിക്കുന്നതായിരുന്നു. ഭിക്ഷയെടുക്കാന്‍ വയ്യെന്നും രക്ഷിക്കണമെന്നും പറഞ്ഞാണ് 14 കാരന്‍ സുഹൃത്തിന്റെ ഫോണില്‍ നിന്നും വിളിച്ചത്.
ആറ് മാസത്തോളമായി വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ആണ്‍കുട്ടി വീടിന് അടുത്തുള്ള പാര്‍ക്കിലാണ് താമസിക്കുന്നത്. അമ്മയുമായി തര്‍ക്കമുണ്ടായതിന് വീട്ടില്‍ നിന്നും ഇറങ്ങി പോകാന്‍ പറഞ്ഞുവെന്നാണ് പറയുന്നത്. അന്നേ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടില്‍ പോയി രാവിലെ തിരിച്ചെത്തിയ കുട്ടിയെ വീട്ടിലേക്ക് കയറ്റാന്‍ അമ്മ അനുവദിച്ചില്ല.

ലോദി റോഡിലെ അപാര്‍ട്ട്‌മെന്റിലാണ് കുടുംബം താമസിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മ മകനെ ആറു മാസമായി അന്വേഷിച്ച് എത്തിയില്ല. വീട്ടിലേക്ക് തിരിച്ച് പോകാന്‍ ശ്രമിച്ചപ്പോള്‍ വീട് അടച്ചിട്ടിരിക്കുന്നതാണ് താന്‍ കണ്ടത് എന്ന് കുട്ടി പറയുന്നു. ഭിക്ഷ യാചിച്ച് ലഭിക്കുന്ന പണം കൊണ്ടും സുഹൃത്തുക്കള്‍ നല്‍കുന്ന ഭക്ഷണം കൊണ്ടുമാണ് ജീവിച്ചിരുന്നത്.
അമ്മയുടെ ആദ്യ വിവാഹത്തിലെ മകനാണ് ഈ ആണ്‍കുട്ടി. ഭര്‍ത്താവുമായി ബന്ധം പിരിഞ്ഞ ഇവര്‍ മറ്റൊരു വിവാഹം കഴിയ്ക്കുകയും അയാൾ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതില്‍ രണ്ട് പെണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റി കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചെങ്കിലും ഏറ്റെടുക്കാന്‍ യുവതി തയ്യാറല്ലായിരുന്നു.
മകനെ ഇതുവരെ മൂന്ന് സ്‌കൂളുകള്‍ മാറ്റിയെന്നും സ്വാഭാവദൂഷ്യം കൊണ്ട് എവിടെയും പഠിപ്പിയ്ക്കാന്‍ ചേര്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നുമാണ് ഇവരുടെ പരാതി. വീട്ടിലും മോശമായാണ് പെരുമാറുന്നത്. പറഞ്ഞാല്‍ അനുസരണയില്ല, പഠിയ്ക്കില്ല എന്നിങ്ങിനെയുള്ള പരാതികളാണ് ഇവര്‍ക്ക് അധികൃതരോട് പറയാനുണ്ടായിരുന്നത്.
എന്നാല്‍ കുട്ടിയെ സ്വാഭാവദൂഷ്യത്തിന് കാരണം മാതാപിതാക്കളാണ് എന്നായിരുന്നു പോലീസ് വാദം. ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കളുടെ സ്‌നേഹവും സംരക്ഷണവും നഷ്ടപ്പെട്ട കുട്ടിയുടെ സ്വാഭാവത്തില്‍ വൈകല്യങ്ങള്‍ വരുന്ന സ്വാഭാവികം മാത്രാമാണ്. കൗണ്‍സിലിങ് നല്‍കി മാറ്റിയെടുക്കാവുന്ന പ്രശ്‌നങ്ങളെ കുട്ടിയ്ക്കുള്ളൂ എന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ മകനെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും പിതാവിന്റെ കൂടെ പറഞ്ഞയക്കണമെന്നുമായിരുന്നു ആവശ്യം. കുട്ടി ഇപ്പോള്‍ അധികൃതരുടെ സംരക്ഷണത്തില്‍ കഴിയുകയാണ്.












Click it and Unblock the Notifications