Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദി മെസ്സ്! പയ്യന്‍ മരണമാസ്'! മോദിയെ പറപ്പിച്ച് കൗമാരക്കാരന്‍! വാഴ്ത്തി സോഷ്യല്‍ മീഡിയ! വീഡിയോ,

Recommended Video

cmsvideo
    മോദിയെ പറപ്പിച്ച് കൗമാരക്കാരന്‍ | Oneindia Malayalam

    കാവല്‍ക്കാരന്‍ എന്ന അര്‍ത്ഥത്തില്‍ മേം ഭി ചൗക്കീദാര്‍ എന്ന ടാഗ് ലൈനോടെ ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കാമ്പെയ്ന്‍ ആരംഭിച്ചത്. ഇതോടെ പ്രതിപക്ഷം വലിയ രീതിയില്‍ ചൗക്കീധാര്‍ പ്രചരണത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയത് ഒരു കൗമാരക്കാരനാണ്.

    modiboy3-1552965589.jpg -P

    മോദിയുടെ മേം ഭീ ചൗക്കിദാര്‍ പരാമര്‍ശത്തേയും മോദിയുടെ നിലപാടുകളേയും കടുത്ത ഭാഷയിലാണ് കൗമാരക്കാരന്‍ വിമര്‍ശിച്ചത്. കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

    മോദി മേം ഭി ചൗക്കിദാ

    മോദി മേം ഭി ചൗക്കിദാ

    രാഹുല്‍ ഗാന്ധിയുടെ പ്രശസ്തമായ 'കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പ്രയോഗത്തെ മറികടക്കാന്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മേം ഭി ചൗക്കിദാര്‍ എന്ന കാമ്പെയ്ന്‍'ട്വിറ്ററില്‍ തുടങ്ങിയത്.

    ട്വിറ്ററിലെ വാക്കുകള്‍

    ട്വിറ്ററിലെ വാക്കുകള്‍

    സാമൂഹത്തിലെ അഴിമതിയും തിന്മയുംതുടച്ചു നീക്കാന്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യപുരോഗതിക്കായി കഠിനമായി പരിശ്രമിക്കുന്ന ഓരോരുത്തരും ചൗക്കീദാറാണ്.നിങ്ങളുടെ കാവല്‍ക്കാരനായ ഞാന്‍ രാജ്യസേവനത്തിനായി ശക്തനായി നിലകൊള്ളുന്നു എന്നായിരുന്നു ശനിയാഴ്ച ട്വിറ്ററില്‍ മോദി കുറിച്ചത്.

    ഭിത്തിയില്‍ ഒട്ടിച്ച് കൗമാരക്കാരന്‍

    ഭിത്തിയില്‍ ഒട്ടിച്ച് കൗമാരക്കാരന്‍

    നിരവധി ബിജെപി നേതാക്കളും ട്വിറ്ററില്‍ പേരിനൊപ്പം ചൗക്കിദാര്‍ പ്രയോഗം ചേര്‍ത്തിരുന്നു. അതേസമയം മോദിയുടെ ചൗക്കിധാര്‍ കാമ്പെയ്നെ പ്രതിപക്ഷം രൂക്ഷമായി പരിഹസിച്ചിരുന്നു. ഇപ്പോള്‍ ഹിന്ദി വാര്‍ത്താ ചാനലായ ആജ് തക്കിലെ സംവാദ പരിപാടിയില്‍ മോദിയുടെ ചൗക്കിദാര്‍ പരാമര്‍ശത്തെ ഭിത്തിയില്‍ ഒട്ടിച്ചിരിക്കുകയാണ് കൗമാരക്കാരന്‍.

    കാവല്‍ക്കാരനല്ല

    കാവല്‍ക്കാരനല്ല

    കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ- ഒരു സമയം നിങ്ങള്‍ യുവാക്കളോട് പക്കവട ഉണ്ടാക്കാന്‍ പറയുന്നു. ചില സമയത്ത് കാവല്‍ക്കാരെ കുറിച്ച് പറയുന്നു. എന്നാല്‍ രാജ്യത്തിന് വേണ്ടത് നല്ലൊരു പ്രധാനമന്ത്രിയാണ് അല്ലാതെ കാവല്‍ക്കാരനല്ല.

    മോദി ജനിച്ച സമയത്ത്

    മോദി ജനിച്ച സമയത്ത്

    2014 ന് മുന്‍പ് ഇന്ത്യ പാമ്പാട്ടികളുടെ നാടായിരുന്നു എന്നാണ് മോദി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി ജനിച്ച സമയത്ത് ഇന്ത്യയില്‍ ശാസ്ത്ര വിദ്യാഭ്യാസത്തിനായി ഹോമി ബാബ സെന്‍റര്‍ ഫോര്‍ സയന്‍സ് എജ്യുക്കേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്.

    പറപ്പിച്ച് വീഡിയോ

    പറപ്പിച്ച് വീഡിയോ

    അദ്ദേഹം ഗില്ലി ദണ്ട (കുട്ടിയപം കോലിനും സമാനമായ കളി) കളിക്കുന്ന സമയത്ത് ഇവിടെ ഭക്രാനംഗല്‍ അണക്കെട്ട് ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് പറയുന്നത് മോദി അവസാനിപ്പിക്കണം, കൗമാരക്കാരന്‍ രോഷത്തോടെ പറഞ്ഞു.

    വീഡിയോ

    വൈറല്‍ വീഡിയോ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+