പതിനാലുകാരന്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ലക്‌നോയ്ക്കടുത്ത് എട്ടുവയസുകാരിയെ പതിനാലുകാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബാന്ദ്രയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ക്രൂരമായ കൊലപാതകത്തിനിരയായത്. ബുധനാഴ്ച വൈകിട്ട് കളിക്കാനായി വീട്ടില്‍ നിന്നും പോയ പെണ്‍കുട്ടി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ അര്‍ദ്ധനഗ്നയാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. വൈകിട്ട് കുട്ടിക്കൊപ്പം പതിനാലുകാരനെ ഗ്രാമീണര്‍ കണ്ടിരുന്നതിനാല്‍ പ്രതിയെ ഉടന്‍ പിടികൂടാനായി. സംഭവത്തിനുശേഷം വീട്ടില്‍ വാതിലടച്ചിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കാര്യം പ്രതി സമ്മതിച്ചു.

മാങ്ങ നല്‍കാമെന്ന് വാഗ്ദാനം ചെയ്തശേഷം കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി കരയാന്‍ തുടങ്ങിയതോടെയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴിനല്‍കി. മറ്റൊരാള്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടതായി പ്രതിയുടെ മൊഴിയിലുണ്ട്. ഇയാളെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെയും കുട്ടിയുടെ വീട്ടുകാര്‍ കൃഷിത്തൊഴിലാളികളാണ്. അറസ്റ്റിലായ പ്രതിയെ പിന്നീട് പോലീസിന്റെ കൗണ്‍സിലിങ് സെല്ലിലേക്ക് മാറ്റി.












Click it and Unblock the Notifications