പുലിയുടെ ആക്രമണത്തില്‍ നാല് വയസ്സുകാരന്‍ കൊല്ലപ്പെട്ടു
സായ്‌ഖേദ: നാസിക് ജില്ലയിലെ സായ്‌ഖേദ ഗ്രാമത്തില്‍ പുലിയുടെ ആക്രമണത്തിന് ഇരയായി നാല് വയസ്സുകാരന്‍ കൊല്ലപ്പെട്ടു. നാസികില്‍ മുന്‍പും പുലിയുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുട്ടിയുടെ വീട്ടുക്കാരുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തുന്നത്.ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടി ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിലായിരുന്നു പുലിയെ പിടിക്കാനുള്ള കൂട് സ്ഥാപിച്ചിരുന്നതെന്ന് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്നും അടുത്ത ദിവസത്തിലായിരുന്നു കൂട് മാറ്റി സ്ഥാപിച്ചത്.

സ്ഥലത്ത് സ്ഥിരമായി പുലിയുടെ ആക്രമണം നേരിടുന്നുണ്ട്. കരിമ്പിന്‍ തോട്ടത്തിലേക്കാണ് ഇവ സ്ഥിരമായി എത്തുന്നതെന്നും തോട്ടത്തില്‍ ജോലി ചെയ്യുന്നവര്‍ ജീവന്‍ പണയം വെച്ചാണ് ജോലി ചെയ്യുന്നതെന്നും പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കെണികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പിടിക്കാന്‍ സാധിച്ചിട്ടില്ല.
2014ല്‍ ആറ് വയസ്സുകാരന്‍ പുലിയുടെ ആക്രമണത്തിന് ഇരയായതും ഇതേ സ്ഥലത്ത് വെച്ചായിരുന്നു. കരിമ്പില്‍ തോട്ടത്തില്‍ എത്തിയ പുലിയായിരുന്നു കുട്ടിയെ ആക്രമിച്ചത്. 120 സ്റ്റിച്ചുകളായിരുന്നു കുട്ടിയുടെ കഴുത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications