കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നാം ക്ലാസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു: സ്കൂളില്‍ നടന്ന സംഭവത്തിന് പിന്നില്‍ പെണ്‍കുട്ടി?

Google Oneindia Malayalam News

ലഖ്നൊ: ഉത്തര്‍പ്രദേശില്‍ ഒന്നാം ക്ലാസുകാരന് സ്കൂളില്‍ വച്ച് കത്തിക്കുത്തേറ്റു. ഉത്തര്‍പ്രദേശിലെ ലഖ്നൊവിലെ സ്കൂളിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥയാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ഗുഡ്ഗാലിലെ റയാന്‍ പബ്ലിക് സ്കൂളില്‍ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവരുന്നത്.

ചൈനയെപ്പോലെ റഷ്യ ഉത്തരകൊറിയയെ സഹായിക്കുന്നു!! ട്രംപിന്റെ ആരോപണം റഷ്യയ്ക്കെതിരെ, രാജ്യം പരസ്യമായി യുഎന്‍ ഉപരോധം ലംഘിച്ചു!ചൈനയെപ്പോലെ റഷ്യ ഉത്തരകൊറിയയെ സഹായിക്കുന്നു!! ട്രംപിന്റെ ആരോപണം റഷ്യയ്ക്കെതിരെ, രാജ്യം പരസ്യമായി യുഎന്‍ ഉപരോധം ലംഘിച്ചു!

മകന് സ്കൂളില്‍ പരിക്കേറ്റതായി സ്കൂള്‍ അധികൃതരാണ് തങ്ങളെ അറിയിച്ചതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സീനിയര്‍ പെണ്‍കുട്ടിയാണ് സംഭവത്തിന് പിന്നിലെന്നാണ് ആക്രമിച്ചതെന്നുമാണ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു. അക്രമിച്ചത് അതേ സ്കൂളിലെ വിദ്യാര്‍ത്ഥിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ സംഭവവുമായി ബ്ലൂ വെയ്ല്‍ ഗെയിമിംന് പങ്കുണ്ടോയെന്നും സ്കൂള്‍ അധികൃതര്‍ സംശയിക്കുന്നുണ്ട്.

 പരിക്ക് നെഞ്ചിലും വയറ്റിലും

പരിക്ക് നെഞ്ചിലും വയറ്റിലും


നെഞ്ചിലും വയറ്റിലും ആഴത്തില്‍ മുറിവേറ്റ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ബ്രൈറ്റ് ലാന്‍ഡ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാത്ഥിയായ ആണ്‍കുട്ടിയെ സീനിയര്‍ പെണ്‍കുട്ടിയാണ് ആക്രമിച്ചതെന്നാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന വാദം. ചൊവ്വാഴ്ച രാവിലെ സ്കൂളില ശുചിമുറിയില്‍ വച്ചായിരുന്നു സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയ്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

 കൂര്‍ത്ത ആയുധം കൊണ്ട്

കൂര്‍ത്ത ആയുധം കൊണ്ട്

കത്തിപോലുള്ള കൂര്‍ത്ത ഉപകരണം കൊണ്ട് ആക്രമിച്ചതിന്റെ പാടുകളാണ് കുട്ടിയുടെ ശരീരത്തിലുള്ളതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. വയറ്റിലും നെഞ്ചിലും പരിക്കേറ്റ കുട്ടി ഇതിനകം തന്നെ അപകടനില തരണം ചെയ്തിട്ടുണ്ട്. സ്കൂളില്‍ നിന്ന് പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 ക്യാമറകള്‍ പരിശോധിക്കും

ക്യാമറകള്‍ പരിശോധിക്കും


റയാന്‍ സ്കൂള്‍ കൊലപാതകത്തിന് ശേഷം കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. സ്കൂളില്‍ സ്ഥാപിച്ചിട്ടുള്ള 70 സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ബ്ലൂവെയ്ല്‍ ഗെയിംമിന് സംഭവവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു.

റയാന്‍ സ്കൂള്‍ കൊലപാതകം

റയാന്‍ സ്കൂള്‍ കൊലപാതകം

2016ലാണ് ഏഴ് വയസ്സുകാരനായ പ്രത്യുമന്‍ ഠാക്കൂറിനെ സ്കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ പ്രത്യുമന്റെ മരണം രാജ്യത്ത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ അതേ സ്കൂളിലെ വിദ്യാര്‍ത്ഥിയായ 16കാരനെതിരെയാണ് പോലീസ് കുറ്റം ചുമത്തിയത്. പരീക്ഷയും രക്ഷിതാക്കളുടെ യോഗവും മാറ്റിവെയ്ക്കുന്നതിന് വേണ്ടിയായിരുന്നു കൃത്യം നിര്‍വഹിച്ചതെന്നാണ് കുറ്റസമ്മതം നടത്തിയിട്ടുള്ളത്. സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറുത്ത നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

English summary
A Class 1 student was attacked with a knife, allegedly by a senior, in the toilet of a school in Uttar Pradesh's Lucknow, in a case that is chillingly similar to the murder of a seven-year-old at Gurgaon's Ryan International School.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X