വാല്‍ മുറിച്ചുകളഞ്ഞു; ഹനുമാന് ഇനി നടക്കാം
ചണ്ഡീഗഡ്: വാലുമായി ജനിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയായ പഞ്ചാബിലെ ബാലന്‍ ഇനി ഏതൊരാളെയും പോലെ സാധാരണക്കാരന്‍. പഞ്ചാബിലെ പതിനാലുകാരന്‍ അര്‍ഷിദ് അലി ഖാന്‍ എന്ന ബാലാജിയുടെ വാല്‍ ഏഴുമണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെയാണ് ഡോക്ടര്‍മാര്‍ നീക്ക ചെയ്തത്. ഇതോടെ, വീല്‍ ചെയറില്‍ ആയിരുന്ന ബാലാജിക്ക് നടക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ചായിരുന്നു ഓപ്പറേഷന്‍.
2001ലാണ് ചണ്ഡീഗഡിനടുത്തുള്ള ഒരു ഗ്രാമത്തില്‍ 10 സെന്റീമീറ്റര്‍ വാലുമായി കുട്ടി ജനിക്കുന്നത്. അത്ഭുതകരമായ വാലുമായി ജനിച്ച കുട്ടിയെ എല്ലാവരും ഹനുമാന്റെ പുനര്‍ജന്മാമായി കാണാന്‍ തുടങ്ങി. സമീപ പ്രദേശങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് കുട്ടിയെ കാണാനായി എത്തിക്കൊണ്ടിരുന്നത്.

ആളുകള്‍ പണവും മറ്റു സമ്മാനങ്ങളും നല്‍കുകയും ബാലാജി എന്ന പേരില്‍ കുട്ടിയെ വിളിക്കാനും തുടങ്ങി. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക വിധേയരാക്കണമെന്ന് വീട്ടുകാര്‍ക്ക് ആഗ്രമുണ്ടായിരുന്നെങ്കിലും സമുദായത്തിലെ ചിലര്‍ അത് അനുവദിച്ചില്ല. 2004ല്‍ ബാലാജിയുടെ പിതാവ് മരിച്ചു. ഒരു വര്‍ഷത്തിനുശേഷം മാതാവ് മറ്റൊരു വിവാഹം കഴിച്ച് കുട്ടിയെ ഉപേക്ഷിച്ചതോടെ മുത്തശ്ശനൊപ്പമായിരുന്നു ബാലാജി വളര്‍ന്നത്.
കുട്ടിയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട് മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഇവരുടെ വീടു സന്ദര്‍ശിച്ചാണ് ചികിത്സ വാഗ്ദാനം ചെയ്തത്. നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള മാംസവളര്‍ച്ചയാണ് വാലിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഏഴ് ഇഞ്ച് നീളത്തില്‍ വളര്‍ന്ന വാല്‍ മുറിച്ചു നീക്കയതോടെ നട്ടെല്ല് പൂര്‍വസ്ഥിതിയിലായി. കുറഞ്ഞമാസങ്ങള്‍ക്കുള്ളില്‍ കുട്ടിക്ക് നടക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications