Get Updates
Get notified of breaking news, exclusive insights, and must-see stories!

12കാരന്‍ പച്ചയ്ക്ക് കത്തുന്ന വീഡിയോ ഫേസ്ബുക്കില്‍

punjab
ചണ്ഡിഗഡ്: പഞ്ചാബിലെ ചണ്ഡിഗഡിനടുത്ത് 12 വയസ്സുള്ള ആണ്‍കുട്ടിയെ ജീവനോടെ കത്തിച്ച് വീഡിയോ ഫേസ്ബുക്കിലിട്ട സംഭവം വിവാദമാകുന്നു. സംഗ്രൂര്‍ ജില്ലയിലെ മലേര്‍കൊട്‌ലയിലാണ് വിധു ജെയിന്‍ എന്ന ബാലനെ തീക്കൊളുത്തിയ ശേഷം വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2.13 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജെയിന്‍ പച്ചയ്ക്ക് കത്തുന്ന ദൃശ്യങ്ങളാണ് ഉളളത്. സഹായത്തിനായി നിലവിളിക്കുന്ന ബാലന്റെ ദയനീയ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. സെപ്തംബര്‍ 30 നാണ് സംഭവം നടന്നത്. വീഡിയോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത് ആ അടുത്ത ദിവസങ്ങളിലാണ്.

വിഷ്ണു ജെയിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു യാവാവ് പോലീസിന്റെ പിടിയിലായിട്ടുണ്ട്. എന്നാല്‍ പോലീസ് അന്വേഷണം നിഷ്‌ക്രിയമാണ് എന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. കേസ് സി ബി ഐ അന്വേഷിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ആറാം ക്ലാസ് വിദ്യാര്‍ഥിയായ വിധു ഇളയ സഹോരന് ഭക്ഷണവുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. നവാബ് കോളനിക്ക് സമീപത്ത് വെച്ചായിരുന്നു കുട്ടി ആക്രമിക്കപ്പെട്ടത്. കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭവും പ്രകടനങ്ങളും നടത്തി. ഇവര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ബസ്സുകള്‍ക്ക് കല്ലെറിയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+