കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞനുജന്റെ മൃതദേഹവുമായി 8 വയസ്സുകാരന്‍ റോഡില്‍, ആംബുലന്‍സിനായി കാത്തിരിപ്പ്, ആരെയും കരയിപ്പിക്കും

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് ആരുടെയും കണ്ണുകള്‍ ഈറന്‍ അണിയിക്കുന്ന ഒരു കാഴ്ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ച. കുഞ്ഞനുജന്റെ മൃതദേഹവുമായി തെരുവില്‍ ഇരിക്കുന്ന എട്ട് വയസ്സുകാരന്റെ ദയനീയ സാഹചര്യമാണിത്. വെളുത്ത തുണിയില്‍ മറച്ച് പിടിച്ച്, ആ മൃതദേഹത്തിന്റെ തല ചേട്ടന്റെ മടിയിലാണ് ഉള്ളത്. വളരെ വൃത്തിഹീനമായ ആ റോഡിന്റെ ഒരു വശത്താണ് ഈ എട്ട് വയസ്സുകാരന്‍ ഇരിക്കുന്നത്. അവനോട് ചേര്‍ന്ന് അനിയന്റെ മൃതദേഹവും. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിസ്സഹായാവസ്ഥന്റെ അവന്റെ മുഖത്തുണ്ടായിരുന്നു. ഒന്നും ചെയ്യാനാവാതെ തോറ്റുപോയവന്റെ അവസ്ഥ. കാണുന്ന ഏതൊരാളുടെയും മനസ്സ് വേദനിക്കും ഈ കാഴ്ച്ചയില്‍.

ലോബോയെ മാറ്റി കോണ്‍ഗ്രസ്, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വീട്ടില്‍, ഗോവയില്‍ മഹാരാഷ്ട്ര മോഡല്‍!!ലോബോയെ മാറ്റി കോണ്‍ഗ്രസ്, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വീട്ടില്‍, ഗോവയില്‍ മഹാരാഷ്ട്ര മോഡല്‍!!

1

മധ്യപ്രദേശിലെ ഒരു പ്രാദേശിക മാധ്യപ്രവര്‍ത്തകന്‍ ഷൂട്ട് ചെയ്തതാണ് ഈ ദൃശ്യങ്ങള്‍. മധ്യപ്രദേശിലെ മൊറേന പട്ടണത്തില്‍ നിന്നുള്ള കാഴ്ച്ചയാണിത്. രണ്ട് വയസ്സുകാരന്‍ അനിയന്‍ രാജയുടെ മൃതദേഹവുമായി എട്ട് വയസ്സുകാരന്‍ ചേട്ടന്‍ ഗുല്‍ഷനാണ് തെരുവില്‍ ഇരുന്നത്. ഇവരുടെ പിതാവ് പൂജാറാം ജാദവ് സ്വന്തം കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ഒരു വാഹനം തേടുകയായിരുന്നു ആ സമയം. അംബയിലെ ബദ്ഫ്ര ഗ്രാമത്തിലാണ് പൂജാറാമും കുടുംബവും താമസിക്കുന്നത്. മൊറേനയിലെ ജില്ലാ ആശുപത്രിയിലാണ് മകനെ കാണിക്കാനായി ഇവര്‍ എത്തിയത്. ഭോപ്പാലിലെ ഒരു ചെറിയ ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് 450 കിലോമീറ്റര്‍ ദൂരത്തുള്ള മൊറേനയിലേക്ക് എത്തിച്ചത്.

രണ്ട് വയസ്സുകാരന് അനീമിയയും കരള്‍ രോഗത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമായിരുന്നു ഉണ്ടായത്. ചികിത്സക്കിടെ ഈ കുട്ടി മരിക്കുകയായിരുന്നു. ഭോപ്പാലില്‍ നിന്ന് ഇവര്‍ എത്തിയ ആംബുലന്‍സ് ഇതിനോടകം മടങ്ങി പോയിരുന്നു. ആശുപത്രി അധികൃതരോട് പൂജാറാം ഒരു വാഹനത്തിനായി കരഞ്ഞു കൊണ്ട് അപേക്ഷിച്ചിരുന്നു. വളരെ തുച്ഛമായ വരുമാനമുള്ളയാളാണ് പൂജാറാം. ഡോക്ടറോടും ആശുപത്രിയിലെ സ്റ്റാഫുകളോടും തന്റെ മകന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ഒരു വാഹനം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. വെറും മുപ്പത് കിലോമീറ്റര്‍ മാത്രം ദൂരത്തായിരുന്നു ഇവരുടെ ഗ്രാമം. എന്നാല്‍ ആശുപത്രി അധികൃതര്‍ കനിഞ്ഞില്ല.

ആശുപത്രിയില്‍ വാഹനമൊന്നുമില്ല എന്നായിരുന്നു അധികൃതരോട് ഇയാളോട് പറഞ്ഞത്. പുറത്തുനിന്ന് ഒരു വാഹനം വിളിച്ച് അതിന് പണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആശുപത്രി വളപ്പില്‍ ആംബുലന്‍സ് ഡ്രൈവറുണ്ടായിരുന്നു. ഇയാള്‍ ആവശ്യപ്പെട്ടത് 1500 രൂപയാണ്. ഇയാളുടെ കുടുംബത്തിലെ നാല് പേരും ചേര്‍ന്നാല്‍ ഈ തുക കണ്ടെത്താനാവില്ല. ഇതോടെയാണ് പൂജാറാമും സഹോദരനും മകന്റെ മൃതദേഹവുമായി തെരുവിലേക്ക് ഇറങ്ങിയത്. എന്തെങ്കിലും വാഹനം കിട്ടുമോ എന്നായിരുന്നു ഇവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഈ സമയത്താണ് ഗുല്‍ഷനെയും മകന്റെ മൃതദേഹത്തെയും നെഹ്‌റു പാര്‍ക്കിന് സമീപം നിര്‍ത്തി വാഹനം തിരയാന്‍ പോയത്.

തനിക്ക് താങ്ങാന്‍ പറ്റുന്ന തരത്തിലുള്ള വാഹനം കിട്ടുമോ എന്നായിരുന്നു ഇയാള്‍ പരിശോധിച്ചത്. ഇതിനിടയിലാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതും വൈറലായതും. അങ്ങേയറ്റത്തെ ദുര്‍വിധിയാണ് ഇവര്‍ക്കുണ്ടായത്. ആശുപത്രി അധികൃതരുടെ അവഗണന ഇതില്‍ എടുത്ത് പറയേണ്ടതാണ്. അരമണിക്കൂറോളം കുഞ്ഞനുജന്റെ മൃതദേഹവും മടിയിലിരുത്തി ഗുല്‍ഷന്‍ തെരുവിലര്‍ ഇരുന്നു. പിതാവ് തിരിച്ചുവരുന്നുണ്ടോ എന്ന് ഗുല്‍ഷന്റെ കണ്ണുകള്‍ തേടുന്നുണ്ടായിരുന്നു.

ചിലര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവിടെ പോലീസെത്തി. യോഗേന്ദ്ര സിംഗ് എന്ന പോലീസ് എത്തി ഗുല്‍ഷനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് ഒടുവില്‍ പൂജാറാമിന് ആംബുലന്‍സ് അനുവദിക്കപ്പെട്ടു. ഏതൊരു കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമുള്ള യാത്രയാണ് ഇത്.

'അവന്‍ ദില്‍ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം റിയാസ് സലീം'അവന്‍ ദില്‍ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം റിയാസ് സലീം

Recommended Video

cmsvideo
കോണ്‍ഗ്രസിന്റെ ഒരു വിധി, പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക്‌ | *Politics

English summary
boy carries 2 year old brother's body and sits in road horrific scene in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X