ട്രെയിന് മുകളില്‍ കയറിയ കുട്ടി ഷോക്കേറ്റ് മരിച്ചു

ദില്ലി കന്റോണ്‍മെന്റിലെ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഹിമാന്‍ഷു. ഒരു സുഹൃത്തിനൊപ്പം വൈകിട്ട് നാല് മണിയോടെയാണ് ഹിമാന്‍ഷു റെയില്‍വേ സ്‌റ്റേഷനിലെത്തിയത്.
സ്‌റ്റേഷനിലെത്തിയ ശേഷം ഒരു ഏണി ഉപയോഗിച്ച് ചരക്ക് ട്രെയിനിന്റെ മുകളിലേയ്ക്ക് കയറുകയായിരുന്നെന്ന് ഹിമാന്‍ഷുവിന്റെ സുഹൃത്ത് പറഞ്ഞതായി പൊലീസ് പറഞ്ഞു. തന്റെ ചിത്രം ഫോണില്‍ പകര്‍ത്താന്‍ ഹിമാന്‍ഷു ആവശ്യപ്പെട്ടെന്ന് സുഹൃത്ത് പറഞ്ഞതായും പൊലീസ്. എന്നാല്‍ ട്രെയിന് മുകളില്‍ കയറിയ ഹിമാന്‍ഷു വയറില്‍ തട്ടി താഴേയ്ക്ക് വീണെന്നാണ് സുഹൃത്തുക്കളുടെ വിശദീകരണം.
വയറില്‍ തട്ടി താഴെ വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം തിങ്കളാവ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പൊലീസ് കേസന്വേഷണം ആരംഭിച്ചു. അധികൃതരുടെ ശ്രദ്ധയില്‍ പെടാതെ കുട്ടി എങ്ങനെയാണ് ബോഗിയ്ക്ക് മുകളില്‍ കയറിയതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ചോദിയ്ക്കുന്നത്.












Click it and Unblock the Notifications