ക്രിക്കറ്റ് കളിക്കിടെ പന്തുതട്ടി ആറുവയസുകാരന് മരിച്ചു
ഹൈദരാബാദ്: കൂട്ടുകാര്‍ക്കൊപ്പം വീടിനടുത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരന് ദാരുണമായ അന്ത്യം. മുതിര്‍ന്ന കളിക്കൂട്ടുകാരന് അടിച്ച പന്ത് നെഞ്ചില്കൊണ്ടാണ് ബാലന് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് വനസ്ഥലിപുരത്തെ സഹാറാ എസ്റ്റേറ്റിലെ വീടിനു സമീപം ആയിരുന്നു സംഭവം. വംശി കൃഷ്ണ എന്ന കുട്ടിയാണ് മരിച്ചത്.
മുതിര്‍ന്ന കൂട്ടുകാര്‍ക്കൊപ്പം വംശി ക്രിക്കറ്റ് കളിക്കുന്നത് പതിവാണ്. സംഭവ ദിവസവും ബാറ്റ് ചെയ്യുന്നതിന്റെ അടുത്തായി വംശി ഫീല്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ പതിനാലുകാരന് ശക്തിയോടെ അടിച്ച പന്ത് നെഞ്ചില്‍കൊണ്ട വംശി ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു വിദഗ്ധ ചികിത്സ നല്കിയെങ്കില് ജീവന് രക്ഷിക്കാനായില്ല.

ബാറ്റു ചെയ്യുന്ന പതിനാലുകാരന്റെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പതിനാലുകാരനെതിരെ വംശിയ മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം പോലീസ് ഒപ്പം കളിച്ചിരുന്ന കുട്ടികളില്‍ നിന്നും മൊഴിയെടുത്തു.
അഞ്ചു ദിവസം മുന്‍പ് ഫീല്‍ഡിംഗിനിടെ പരിക്കേറ്റ പശ്ചിമ ബംഗാള്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അങ്കിത് കേസരി മരിച്ചിരുന്നു. സഹതാരവുമായി കൂട്ടിയിടിച്ച അങ്കിത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വലംകൈയ്യന്‍ ബാറ്റ്സ്മാന് ആയിരുന്ന അങ്കിതിന്റെ മരണം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. അതിനിടയിലാണ് ക്രിക്കറ്റ് കളിക്കിടെ മറ്റൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications