Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഞ്ചില്‍ നിന്ന് താഴെ വീണ് പത്താംക്ളാസുകാരന്‍ മരിച്ചു

ദില്ലി: ബഞ്ചില്‍ നിന്ന് വീണ് പത്താം ക്ളാസുകാരന്‍ മരിച്ചു. ദില്ലിയിലെ ജഹാന്‍ഗീര്‍പൂരിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഇടവേള സമയത്ത് ബഞ്ചിന് മുകളില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥി. എന്നാല്‍ നിലതെറ്റി താഴേയ്ക്ക് വീഴുകയും മരണപ്പെടുകയുമായിരുന്നു. ശക്തി എന്ന പതിനാറുകാരനാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം.

ഈവനിംഗ് ക്ളാസിന് വേണ്ടിയാണ് ശക്തിയെ അച്ഛന്‍ സ്‌കൂളില്‍ ചേര്‍ത്തത്. സ്‌കൂളിന് തൊട്ടടുത്ത് പെയിന്റിംഗ് ബിനിനസ് നടത്തുകയാണ് ഇയാള്‍. നാലരയോട് അടുത്ത് ഇടവേള സമയത്താണ് ശക്തിയ്ക്ക് അപകടം പറ്റുന്നത്. കുട്ടികള്‍ ബഞ്ചിന്റേയും മേശയുടേയും മുകളില്‍ ചാടിയും ഓടിയും കളിയ്ക്കുകയായിരുന്നു. ഇതനിടയിലാണ് ബഞ്ചില്‍ നിന്നും ശക്തി വീഴുന്നത് .

Delhi

താഴേയ്ക്ക് വീണ ശക്തിയുടെ തലയും കഴുത്തും മറ്റൊരു ബഞ്ചില്‍ ഇടിച്ചു . കഴുത്തെല്ല് ഒടിഞ്ഞാണ് കുട്ടി മരിയ്ക്കുന്നത്. അപകടം പറ്റിയിട്ടും ഒരു മണിയ്ക്കൂറിലധികം കഴിഞ്ഞാണ് തൊട്ടടുത്ത് കച്ചവടം നടത്തിയിരുന്ന അച്ചനെ പോലും സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചത് . കുട്ടിയെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിയ്ക്കാനാകുമെന്നും ബന്ധുക്കള്‍ പറയുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+