ഹോസ്റ്റല്‍ മതില് ചാടിയവന് ഷോക്കേറ്റ് മരിച്ചു
കോയമ്പത്തൂര്‍: വൈകി എത്തി ഹോസ്റ്റല്‍ മതില് ചാടേണ്ടി വന്ന പത്തൊന്പതുകാരന് ഷോക്കേറ്റു മരിച്ചു. കൊയമ്പത്തൂരിലെ തുഡിയലൂരിലുള്ള ഹോസ്റ്റലിലെ മണിരത്നമാണ് മരിച്ചത്. വെപ്രാളപ്പെട്ട് മതില് ചാടുന്നതിനിടയില്‍ രക്ഷയ്ക്കായി ഇയാള്‍ അറിയാതെ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഷോക്കേറ്റ മണിരത്നം തെറിച്ചു വീണു.
സമയം ഏറെ വൈകിയായതുകൊണ്ട് മണിരത്നത്തിനു ഷോക്കേറ്റത് മറ്റുള്ളവര്‍ വൈകിയാണ് കാണുന്നത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പൊള്ളാച്ചി സ്വദേശിയാണ് മണിരത്നം.

കോയമ്പത്തൂരുള്ള സ്വകാര്യ കമ്പനിയില്‍ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു മണിരത്നം. സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ച് തിയറ്ററില്‍ നിന്നും സിനിമ കണ്ട് വൈകിയാണ് മണിരത്നം തിരികെ എത്തുന്നത്. എത്തിയപ്പോഴേക്കും ഹോസ്റ്റല്‍ ഗെയ്റ്റ് അടച്ചിരുന്നു. തുടര്‍ന്നാണ് മണിരത്നം മതില് ചാടാന്‍ തീരുമാനിച്ചത്.
മതില് ചാടി ഉള്ളില്‍ പ്രവേശിക്കുന്നതിനിടയില്‍ മതിലിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ പിടിക്കുകയും ഷോക്കേല്‍ക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മണിരത്നം മദ്യപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications