മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ടുവന്നത് അധ്യാപകന്‍ പിടിച്ചു, വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു
ദില്ലി: മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്കിടയില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. കൊച്ചു കുട്ടികള്‍ വരെ മൊബൈല്‍ ഫോണിലാണ് കളി. മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കാണാതെ കൊണ്ടുവരുന്നതും പിടിക്കപ്പെടുന്നതും പതിവാണ്. ഇതിനു സമാനമായ സംഭവമാണ് പശ്ചിമ ദില്ലിയിലെ ഗാസിപൂര്‍ പ്രദേശത്ത് നടന്നത്.
മൊബൈല്‍ ഫോണുമായി എത്തിയ പത്താം ക്ലാസുകാരനെ അധ്യാപകന്‍ കൈയ്യോടെ പിടികൂടി. വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസില്‍വെച്ച് ശാസിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇതില്‍ മനംനൊന്ത വിദ്യാര്‍ത്ഥി തൂങ്ങി മരിക്കുകയാണ് ചെയ്തത്. വീട്ടിലെ ഫാനില്‍ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ തരുണ്‍ തൂങ്ങി മരിച്ച വിവരം മാതാപിതാക്കള്‍ തന്നെയാണ് പോലീസില്‍ അറിയിച്ചത്. ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചാണ് തരുണ്‍ മരിച്ചത്. വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ ഫോണ്‍ പിടിച്ചതും തന്നെ അധ്യാപകന്‍ ശാസിച്ചതും ഏറെ വിഷമമുണ്ടാക്കിയെന്ന് തരുണ്‍ പറയുന്നുണ്ട്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മകന്‍ ആരോടും സംസാരിച്ചിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. വിഷമത്തിലായിരുന്നു ഏറെ സമയം ഇരുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു. എന്താണ് കാര്യം എന്നു തിരക്കിയപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു. ഫോണ്‍ പിടിച്ചത് വീട്ടില്‍ അറിയിക്കുമെന്നും രക്ഷിതാക്കളെ കൂട്ടി സ്‌കൂളില്‍ വരണമെന്നും അധ്യാപകന്‍ പറഞ്ഞിരുന്നത്രേ.












Click it and Unblock the Notifications