പരീക്ഷയില്‍ മോശം പ്രകടനം;യുവാവ് ആത്മഹത്യ ചെയ്തു

ബജ്രംഗ് ദളിലെ ഒരു മുന്‍കാല പ്രവര്‍ത്തകനാണ് അമിതിന്‍റെ അച്ഛന്‍. വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു യുവാവ്. പൊലീസ് കണ്ടെടുത്ത യുവാവിന്റെ ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി താന്‍ മാത്രമാണെന്നും പരീക്ഷയ്ക്ക് തോല്‍ക്കുമെന്ന ഭയത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്നും രേഖപ്പെടുത്തിയിരുന്നു.
സംഭവ ദിവസം അമിത് മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പുറത്ത് നിന്നും മടങ്ങിയെത്തിയ അമ്മ വാതിലില്‍ മുട്ടിയെങ്കിലും അമിത് വാതില്‍ തുറന്നില്ല. തുടര്‍ന്ന് ജനാലയിലൂടെ ഇവര്‍ ഒളിഞ്ഞ് നോക്കുകയായിരുന്നു. മുറിയിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന അമിതിനെയാണ് അമ്മ കാണുന്നത്. സ്ത്രീയുടെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ സ്ഥലത്ത് എത്തുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് അമിതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.












Click it and Unblock the Notifications