ചാര്‍ജ് ചെയ്യാന്‍ കുത്തിയ മൊബൈലില്‍ സംസാരിക്കല്ലേ.. 9കാരന്റെ കണ്ണും മുഖവും തകര്‍ന്നു!
ചെന്നൈ: ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടി കുത്തിയിട്ടിരിക്കുന്ന മൊബൈല്‍ ഫോണില്‍ സംസാരിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇങ്ങനെ ചെയ്താല്‍ എന്താണ് പ്രശ്‌നമെന്നാും നമ്മള്‍ ആദ്യം ചിന്തിക്കുക. ചെന്നൈ എഗ്മോറിലെ 9 വയസ്സുകാരന് സംഭവിച്ചത് എന്താണെന്ന് നോക്കൂ. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിഞ്ഞ് കയ്യിലും കണ്ണുകള്‍ക്കും മുഖത്തും പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
ശനിയാഴ്ച രാത്രിയാണ് മധുരാന്തകം സ്വദേശിയായ ധനുഷ് എന്ന ഒമ്പത് വയസ്സുകാരന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റത്. നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ധനുഷ്. ചെങ്കല്‍പ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലാണ് മാതാപിതാക്കള്‍ ധനുഷിനെ ആദ്യം കൊണ്ടുപോയത്. അവിടെ നിന്നും എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ധനുഷ് ഇവിടെ നേത്രരോഗ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍.

ധനുഷിന്റെ രണ്ട് കണ്ണുകള്‍ക്കും പരിക്കേറ്റിട്ടുണ്ട് എന്ന് ആശുപത്രി ഡയറക്ടറും സൂപ്രണ്ടുമായ വഹീദ നസീര്‍ പറഞ്ഞു. കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരും. കുട്ടിയുടെ കൈകകളില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഇത്രയും ഗുരുതരമായ അപകടം ഉണ്ടാകുന്നത് ഇവിടെ ഇതാദ്യമായിട്ടാണ് എന്നാണഅ ഡോക്ടര്‍മാര്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കോള്‍ വിളിക്കാനോ സ്വീകരിക്കാനോ ആയി ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.












Click it and Unblock the Notifications