സിനിമയില്‍ അഭിനയിക്കാന്‍ മൂവര്‍സംഘം ചെയ്തത്...അതും സിനിമാ സ്റ്റൈലില്‍ത്തന്നെ !
മുംബൈ: എളുപ്പത്തില്‍ പണവും പ്രശസ്തിയും സ്വന്തമാക്കാം എന്നുള്ളതിനാല്‍ യുവാക്കള്‍ക്ക് പ്രിയപ്പെട്ടതാണ് സിനിമാരംഗം. സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ് പലരും. സിനിമയില്‍ അഭിനയിക്കാന്‍ പണം കണ്ടെത്താന്‍ മൂന്ന് യുവാക്കള്‍ ചെയ്തത് സിനിമാ സ്റ്റൈലില്‍ ഉള്ള തട്ടിക്കൊണ്ടുപോകല്‍ ആണ്. മുംബൈയിലാണ് മൂവര്‍സംഘം അഞ്ച് വയസ്സ്‌കാരനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ മുകേഷ് സാകത്, മുകേഷ് രജ്പുത്, ഭവേഷ് ബോയിര്‍ എന്നിവര്‍ പിടിയിലായി. മുകേഷ് സാകതിന്റെ ബന്ധത്തിലുള്ള കുട്ടിയെ ആണ് മൂവരും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയത്.

കുട്ടിയെ മോചിപ്പിക്കാന്‍ മാതാപിതാക്കളോട് ഇവര്‍ 6 ലക്ഷം രൂപയും ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടിയുടെ വീട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചതോടെ പണി പാളി. പോലീസ് തിരച്ചില്‍ തുടങ്ങിയെന്നറിഞ്ഞതും സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. റോഡരികില്‍ നിന്നാണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്. പണം നല്‍കിയാല്‍ ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് ഒരാള്‍ പറഞ്ഞത് പ്രകാരമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പണമുണ്ടാക്കാന്‍ ശ്രമിച്ചത് എന്നാണ് യുവാക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.












Click it and Unblock the Notifications