കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയാനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 15കാരന് എന്തു പറ്റി?

  • By Neethu
Google Oneindia Malayalam News

പട്‌ന: സെല്‍ഫി ഭ്രമം എത്ര ജീവന്‍ എടുത്താലും ഇനിയും പഠിക്കില്ല എന്നാണ് തോന്നുന്നത്. ആരും എടുക്കാത്ത സെല്‍ഫി എടുക്കുക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക, ഇതാണ് വിനോദം. എന്നാല്‍ കാട്ടാനയ്്‌ക്കൊപ്പം സെല്‍ഫി എടുത്ത 15 കാരന് സംഭവിച്ചത് എന്താണന്നല്ലേ?

നേപാളിലെ വനത്തില്‍ നിന്നും വഴിതെറ്റി ബീഹാറിലെ അരാരിയ ജില്ലയിലെ ചന്ദാപൂര്‍ ഗ്രാമത്തില്‍ എത്തിയ കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഒമ്പതാം ക്ലാസ്സുകാരനെ ആന ചവിട്ടി കൊന്നു.

frican-elephant

മിഥുന്‍ പസ്വാന്‍ എന്ന കുട്ടിയാണ് ധാരുണമായി കൊല്ലപ്പെട്ടത്. കാട്ടാനയെ കണ്ട് പരിഭ്രാന്തരായി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ മിഥുനും കൂട്ടുകാരും നില്‍ക്കുകയായിരുന്നു. ആന അടുത്ത് വരുന്നത് കണ്ട് കൂടെ ഉണ്ടായിരുന്നവര്‍ ഓടിയിട്ടും സെല്‍ഫി എടുക്കുന്ന തിരക്കില്‍ കുട്ടി ഇത് ശ്രദ്ധിച്ചില്ല. ആന അടുത്തെത്തി മിഥുനെ തള്ളിയിട്ട് ചവിട്ടുകയായിരുന്നു എന്ന് നാട്ടുക്കാര്‍ പറയുന്നു.

മിഥുനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ 20,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
boy killed by elephant when he try to take selfi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X