നോട്ടില്‍ നിന്നും വൈദ്യുതി!!! അസാധുവാക്കിയ 500 രൂപ യില്‍ നിന്ന് 5 വാട്ട് വൈദ്യുതി !!!

  • Posted By:
Subscribe to Oneindia Malayalam

ഭൂവനേശ്വര്‍: രാജ്യത്ത് നിന്ന് നിരോധിച്ച 500 രൂപ നോട്ടില്‍ നിന്ന് വൈദ്യുതി. ഒഡിഷയിലെ നുവാപാഡ ജില്ലയിലെ ലുച്മന്‍ ഡുണ്ടി എന്ന വിദ്യാര്‍ഥിയാണ് 500 രൂപയില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിച്ചത്.ലുച്മാന്റിന്റെ അവകാശപ്രകാരം 500 രൂപ നോട്ടില്‍ നിന്നും 5 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. അസാധുവായ നോട്ടുകള്‍ എങ്ങനെ ഫലപ്രദമാക്കാം എന്ന ചിന്തയാണ് ഈ കണ്ടുപിടുതത്തിലെത്തിയത്.നോട്ട് കീറിയപ്പോള്‍ അതിനുള്ളിലുള്ള സിലിക്കണ്‍ ആവരണം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു പരീക്ഷണം.

500 രൂപ നോട്ടിലെ സിലിക്കണ്‍ ആവരണം ഉപയോഗിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്.നോട്ട് കീറി അതിലെ സിലിക്കണ്‍ ആവരണത്തെ ഒരു ട്രന്‍സ്‌ഫോമര്‍മറുമായി ഘടിപ്പിക്കുന്നു.തുടര്‍ന്ന് സൂര്യ പ്രകാശത്തില്‍ വെയ്ക്കുന്നതോടെ വൈദ്യുതി ഉണ്ടാക്കാം. ഇങ്ങനെയാണ് വൈദ്യുതി ഉത്പാദനം. അദ്യം ലുച്മിന്റെ കണ്ടുപിടിത്തം സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും അരുടേയും ശ്രദ്ധ പിടിച്ചു പര്‌റാന്‍ സാധിച്ചില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പരീക്ഷണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ശസ്ത്ര സങ്കോതിക വകുപ്പിനോട് തോടിയതിനെ തുടര്‍ന്നാണ് ജനശ്രദ്ധ പ നേടാന്‍ കഴിഞ്ഞത്.

electricity

വെറും 15 ദിവസംകൊണ്ടാണ് തന്‍ കണ്ടുപിടിത്തം നടത്തിയതെന്നു വിദ്യാര്‍ഥി പറയുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നോട്ടുകളെ എങ്ങനെ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാം എന്ന ചിന്തയാണ് ഇങ്ങനെ ഒരു പരീക്ഷണത്തില്‍ കൊണ്ടെത്തിച്ചതെന്നും ലച്മണ്‍ പറയുന്നു.

ഖാരിയാര്‍ കോളേജിലെ ശസ്ത്ര വിദ്യാര്‍ഥിയാണ് ലച്മണ്‍.കര്‍ഷകകുടുംബത്തില്‍ ജനിച്ച ലച്മണ്‍ ഡുണ്ടി ബള്‍ബുകള്‍ ഉണ്ടാക്കിയും അവ വിപണനം നടത്തിയും വരുമാനം കണ്ടെത്തുന്നുണ്ട്. തന്റെ കണ്ടുപിടിത്തം എല്ലാവരും അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലച്മണ്‍ പറഞ്ഞു.

English summary
With the country reeling from a cash crisis post-demonetisation, a 17-year-old science student from Odisha's Nuapada district has devised a technique to generate electricity from scrapped Rs 500 notes. His innovation has now grabbed national attention, with the PMO directing the state science and technology department to submit a report regarding the project.
Please Wait while comments are loading...