ലൈംഗിക പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ കാര്‍ കയറ്റി കൊന്നു..!! ഞെട്ടിക്കുന്ന വീഡിയോ..!!
വെസ്റ്റ് ഗോദാവരിയില്‍ നാടിനെ നടുക്കിയ കൊലപാതകം. പീഡനത്തിന് ശേഷമാണ് കൊല നടത്തിയത്.
ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ പടിഞ്ഞാറെ ഗോദാവരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ച് കാറിലെത്തിയ അക്രമി പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടാമത്തെ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാല്‍കൊലുവില്‍ നിന്നും പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന ഹോണ്ട ആക്ടീവ സ്‌കൂട്ടറിന് പിറകെ വന്ന ടാറ്റ സഫാരിയാണ് പെണ്‍കുട്ടികളെ ഇടിച്ച് തെറിപ്പിച്ചത്. കൊത്തപേട്ട ഗ്രാമത്തില്‍ വെച്ചാണ് അപകടം നടന്നതെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടികളെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോയ വാഹനം തൊട്ടടുത്തുള്ള കനാലില്‍ വീണു. ശേഷം പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നത്. അപകടത്തിന് മുന്‍പ് പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും പൊലീസ് പറയുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications