തെരുവു പട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ 9കാരന്‍ കോമിക് പുസ്തകങ്ങള്‍ വിറ്റു
ഗുരുഗ്രാം: തെരുവില്‍ ആരാലും നോക്കാനില്ലാതെ ഉപേക്ഷിക്കപ്പെട്ട പട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ തന്റെ ഇഷ്ടപ്പെട്ട കോമിക് പുസ്തകങ്ങള്‍ വിറ്റ 9കാരന്‍ മാധ്യമ വാര്‍ത്തയില്‍ ഇടം പിടിച്ചു. ഗുരുഗ്രാമിലെ നീല്‍ ബത്രയെന്ന വിദ്യാര്‍ഥിയാണ് മുതിര്‍ന്നവര്‍ക്കും പിന്തുടരാവുന്ന വിധത്തില്‍ മനുഷ്യ സ്‌നേഹത്തിന്റെ ഉത്തമ മാതൃകയായത്.
മൃഗങ്ങളോടും പക്ഷികളോടുമൊക്കെ ചെറുപ്പത്തില്‍ തന്നെ അതീവ സ്‌നേഹം പ്രകടിപ്പിച്ചിരുന്ന നീല്‍ തെരുവില്‍ നിന്നും ഒരു പട്ടിയെ വീട്ടില്‍കൊണ്ടുവന്നു വളര്‍ത്തുന്നുമുണ്ട്. ചുമ്പി എന്ന് പേരിട്ട ഈ പട്ടി ഇപ്പോള്‍ നീലിന്റെ ഉറ്റ സുഹൃത്താണ്. ഇതുകൂടാതെയാണ് തെരുവില്‍ ഭക്ഷണം കിട്ടാതെ അലയുന്ന പട്ടികള്‍ക്കുവേണ്ടി നീല്‍ പണം സ്വരൂപിക്കാനിറങ്ങിയിരിക്കുന്നത്.

തന്റെ കോമിക് പുസ്തക ശേഖരത്തിലുള്ള ജംഗിള്‍ ബുക്ക്, പോക്കിമാന്‍ തുടങ്ങിയവയെല്ലാം നീല്‍ വില്‍പനയ്ക്കു വെച്ചിരുന്നു. ഇതിനായി അമ്മയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിക്കുകയും ചെയ്തു. ഇതിലൂടെയാണ് പുസ്തകം വില്‍ക്കാനുണ്ടന്ന് അറിയിച്ചത്. ആവശ്യക്കാര്‍ നീലിന്റെ നിര്‍വാണയിലുള്ള വീട്ടിലെത്തി പുസ്തകം വാങ്ങുകയും ചെയ്തു.
2,000 രൂപയോളം വിലവരുന്ന പുസ്തകം ഇതിനകം തന്നെ നീല്‍ വിറ്റഴിച്ചിട്ടുണ്ട്. അച്ഛനമ്മമാരാണ് തനിക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനമാകുന്നതെന്ന നീല്‍ പറയുന്നു. ഒരു തരത്തിലും അവര്‍ തന്നെ പിന്തിരിപ്പിച്ചിട്ടില്ലെന്നുമാത്രമല്ല, പ്രോത്സാഹനം നല്‍കുക കൂടി ചെയ്യുന്നു. ഇതു മാത്രമല്ല, പല പദ്ധതികളും തന്റെ മനസിലുണ്ടെന്നും കൊച്ചുനീല്‍ മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications