നൂറു രൂപ നഷ്ടമായി; 18 കാരന്‍ ആത്മഹത്യ ചെയ്തു, സംഭവിച്ചത് ഇതാണ്..
ദില്ലി; നൂറു രൂപ നഷ്ടപ്പെട്ടതിന് പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തു. ദില്ലിയിലെ കല്യാപുരിയി സ്വദേശി ശിവയാണ് ആത്മഹത്യചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, തുച്ഛമായ വരുമാനം ലഭിക്കുന്ന കുടുംബത്തിലെ അംഗമായ ശിവ വീടിനടുത്തുള്ള കല്യാണ വീട്ടില്‍ വെയ്റ്ററായി ജോലി ചെയ്തിരുന്നു.
ഇവിടെ നിന്ന് ശിവയ്ക്ക് മുന്നൂറു രൂപ വരുമാനമായി ലഭിച്ചു. എന്നാല്‍ ഇതുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ നൂറു രൂപ നഷ്ടമായി. രാത്രി ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും പണം തിരികെ ലഭിച്ചില്ല. ഇതില്‍ നിരാശനായാണ് ശിവ വീട്ടിലെത്തിയത്.

തുടര്‍ന്ന് മുറിയിലേക്ക് പോയ ശിവ ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നി വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിയുന്നത്. മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് ശിവ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കളും അയല്‍വാസികളും പറഞ്ഞു.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications