കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണക്കാലത്ത് ആരും ചെയ്തുപോകും ഇങ്ങനെ ഒരു സാഹസം!! പിടിയിലായത് വിദ്യാർത്ഥി, നാടകീയ നീക്കങ്ങൾ ഇങ്ങനെ.

Google Oneindia Malayalam News

മംഗളൂരു: സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലേക്ക് സ്യൂട്ട്കെയ്സ് വഴി കയറാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ. ഞായറാഴ്ച മംഗളൂരൂവിലാണ് സംഭവമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കൊറോണ വൈറസ് ഭീതിയിൽ അപ്പാർട്ട് അസോസിയേഷൻ പ്രവേശനം നിഷേധിച്ചതോടെ നിരാശനായതോടെയാണ് ഈ നാടകീയ സംഭവം അരങ്ങേറുന്നത്.

യുഎസ് ചതിച്ചു.... റാപ്പിഡ് ടെസ്റ്റ് കിറ്റുകളൊന്നും വന്നില്ല, ഇന്ത്യ പറയുന്നു, സ്ഥിതി ഗുരുതരം!!യുഎസ് ചതിച്ചു.... റാപ്പിഡ് ടെസ്റ്റ് കിറ്റുകളൊന്നും വന്നില്ല, ഇന്ത്യ പറയുന്നു, സ്ഥിതി ഗുരുതരം!!

എന്നാൽ അപ്പാർട്ട്മെന്റ് കോംപ്ലക്സിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്ന സ്യൂട്ട്കെയ്സിനുള്ളിൽ നിന്ന് ചില അനക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നിയതോടെയാണ് വിദ്യാർത്ഥിയുടെ സാഹസം വൃഥാവിലായത്. ഉടനടി സ്യൂട്ട്കെയ്സ് തുറന്ന് പരിശോധിച്ചതോടെയാണ് വിദ്യാർത്ഥിയുടെ സുഹൃത്തിനെ സ്യൂട്ട്കെയ്സിൽ നിന്ന് കണ്ടെത്തിയത്. ഇതോടെ അപ്പാർട്ട്മെന്റിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ഇരുവരുടേയും തന്ത്രം പൊളിഞ്ഞത്. ഇതോടെ അപ്പാർട്ട്മെന്റിലെ താമസക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

karnatakapolice-15

സംഭവ സ്ഥലത്തെത്തിയ പോലീസ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്ത് മടങ്ങുകയും ചെയ്തു. പിന്നീട് രണ്ട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കേസെടുക്കാതെ വിട്ടയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളപ്പോഴാണ് അപ്പാർട്ട്മെന്റിലുള്ളവരെ കബളിപ്പിച്ച് സുഹൃത്തിന്റെ വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിലാവുന്നത്.

ഇന്ത്യയിൽ ഇതിനകം രോഗം ബാധിച്ചവരുടെ എണ്ണം 8447ലെത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 31 പേര്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 273 ആയി. 765 പേര്‍ സുഖം പ്രാപിച്ചു. 7409 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

എല്ലാവരും കൊവിഡിനെതിരായ പോരാട്ടത്തിൽ; ബിജെപി സർക്കാർ മദ്യശാലകൾ തുറക്കാനുള്ള വ്യഗ്രതയിലെന്ന് സുർജേവാലഎല്ലാവരും കൊവിഡിനെതിരായ പോരാട്ടത്തിൽ; ബിജെപി സർക്കാർ മദ്യശാലകൾ തുറക്കാനുള്ള വ്യഗ്രതയിലെന്ന് സുർജേവാല

നിയന്ത്രണരേഖയിൽ ഇന്ത്യ 15 പാക് സൈനികരെയും ഭീകരരെയും വധിച്ചു? കേറാൻ സെക്ടറിൽ ഏപ്രിൽ പത്തിന് നടന്നത്നിയന്ത്രണരേഖയിൽ ഇന്ത്യ 15 പാക് സൈനികരെയും ഭീകരരെയും വധിച്ചു? കേറാൻ സെക്ടറിൽ ഏപ്രിൽ പത്തിന് നടന്നത്

രാജ്യത്ത് 90 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിരാജ്യത്ത് 90 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി

English summary
Boy Takes Friend In Suitcase To Apartment during Lockdown: Mangaluru Cops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X