കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ ബഹിഷ്‌കരിക്കണം; 500 ഉല്‍പ്പന്നങ്ങള്‍ ഇതാ... പട്ടികയുമായി ഇന്ത്യന്‍ വ്യാപാരികള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തി കൈയ്യേറി സൈനികരെ ആക്രമിച്ച ചൈനയുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) രംഗത്തുവന്നു. 500 ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക സംഘടന പുറത്തിറക്കി. ഇതെല്ലാം ബഹിഷ്‌കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

C

കളിപ്പാട്ടം, ഫാബ്രിക്‌സ്, തുണിത്തരങ്ങള്‍, ദൈനംദിന ഉപയോഗ സാധനങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, പാദരക്ഷകള്‍, ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ബാഗുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍, വാഹനങ്ങളുടെ പാട്‌സുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന പട്ടികയാണ് പുറത്തിറക്കിയത്. ചൈനയുടെ നിലപാട് ഇന്ത്യയ്ക്ക് എതിരാണെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ എതിരില്ലാതെ യുഎന്‍ രക്ഷാസമിതിയിലേക്ക്; അതുല്യ അവസരം, ഇത്തവണ ലക്ഷ്യം നേടുംഇന്ത്യ എതിരില്ലാതെ യുഎന്‍ രക്ഷാസമിതിയിലേക്ക്; അതുല്യ അവസരം, ഇത്തവണ ലക്ഷ്യം നേടും

ബഹിഷ്‌കരിക്കേണ്ട ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക പുറത്തിറക്കുക മാത്രമല്ല വ്യാപാരികള്‍ ചെയ്തത്, പകരം ഉപയോഗിക്കേണ്ട ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ പേരുവിവരങ്ങളും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ഡിസംബര്‍ ആകുമ്പോഴേക്കും ചൈനയില്‍ നിന്ന് 1300 കോടി ഡോളറിന്റെ ഇറക്കുമതി കുറയ്ക്കണമെന്നും വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടു.

മോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധിമോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധി

ലഡാക്കിലെ അതിര്‍ത്തി മേഖലയില്‍ ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ലഡാക്കിലെ ഗുല്‍വാന്‍ താഴ്‌വരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായിട്ടാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണം നടന്നത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. താപനില വളരെ കുറവുള്ള സ്ഥലമാണിത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സൈനികര്‍ പ്രതിജ്ഞാ ബദ്ധരാണെന്നും ഇന്ത്യന്‍ ആര്‍മി അറിയിച്ചു.

English summary
Boycott China: Traders releases list of 500 products from China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X