കൊറോണ രോഗികളെ പരിചരിക്കുന്ന നഴ്‌സുമാര്‍ക്ക് നേരെ ബഹിഷ്‌കരണം, ഭക്ഷണ സാധനങ്ങള്‍ നിഷേധിക്കുന്നു
ദില്ലി: കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിരവധി മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊറോണ വൈറസ് പോസീറ്റീവായത്. ദില്ലിയിലെയും മഹാരാഷ്ട്രയിലെയും ആശുപത്രികളിലെ നിരവധി നഴ്‌സുമാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയും നേരത്തെ ഉയര്‍ന്നിരുന്നു. ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നഴ്‌സുമാര്‍ക്കാണ് ചികിത്സ ലഭിക്കാതിരുന്നത്. ഇവരെ ഐസലേറ്റ് ചെയ്‌തെങ്കിലും ചികിത്സയില്ലെന്നും വൃത്തിയില്ലാത്ത മുറിയിലാണ് പ്രവേശിപ്പിച്ചതെന്നുമാണ് പരാതി.
എന്നാല്‍ ഇതിനിടെ ദില്ലിയിലെ കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ സാമൂഹിക ബഹിഷ്‌കരണം നടക്കുന്നതായി ആരോപണം. ഇവിടെയുള്ള മലയാളി നഴ്‌സുമാര്‍ക്ക് അവശ്യ വസ്തുക്കള്‍ കടയുടമ നിഷേധിച്ചതായി റിപ്പോര്‍ട്ട് ഇവിടെ കൊറോണ സ്ഥിരീകരിച്ച നഴ്‌സിന്റെ സഹപ്രവര്‍ത്തകയോട് വീടൊഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

25ല്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകര്‍
ദില്ലിയില്‍ കൊറോണ സ്ഥിരീകരിച്ച 25ല്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇതുമായി ബന്ധപ്പെട്ട് കണക്ക് പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് കൊറോണ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചിലയാളുകള്‍ പരസ്യമായി സാമൂഹിക ബഹിഷ്‌കരണം നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.

കടയുടമ പറയുന്നത്
സംഭവത്തെ തുടര്‍ന്ന് മലയാളിയായ ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നത് ഇങ്ങനെ, ഭക്ഷണം വാങ്ങാന്‍ കടയില്‍ പോയിരുന്നു. ആശുപത്രിയില്‍ കൊറോണ രോഗികളുമായി ഇടപഴകുന്നതിനാല്‍ ഞങ്ങള്‍ക്ക് സാധനം തരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കടയുടമ പറയുന്നത്. ചുരുക്കി പറഞ്ഞാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ വലിയ സാമൂഹിക ബഹിഷ്‌കരണമാണ് നടക്കുന്നത്.

കയ്യേറ്റം
ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനെ താമസസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ സമീപത്ത് താമസിക്കുന്നവര്‍ സംഘടിച്ച് ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ശ്രമിക്കുകയും മലയാളികള്‍ ഉള്‍പ്പടെയുള്ള നഴ്‌സുമാരോട് താമസ സ്ഥലം ഒഴിയാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നഴ്‌സുമരുടെ വീടുകളിലേക്ക് മാലിന്യം ശേഖരിക്കാന്‍ ശുചീകരണ പ്രവര്‍ത്തകര്‍ എത്തുന്നില്ലെന്ന പരാതിയുമുണ്ട്.

ദില്ലിയില്‍ സ്ഥിതി ഗുരുതരം
അതേസമയം, ദില്ലിയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നിരിക്കുകയാണ്. നിരവധി ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയിലെ ക്യാന്‍സര്‍ ആശുപത്രി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് അടച്ചിരുന്നു. 28 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചത്.

24 മണിക്കൂര്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1076 കേസുകളാണ രാജ്യത്ത്് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 38 പേരാണ് ഈ മണിക്കൂറില്‍ മരിച്ചത്. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ക്രകമാധീതമായി ഉയരുകയാണെന്നാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട്. അതുകൊണ്ട് കൊവിഡ് രോഗപരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications