ആമിര്‍ ഖാനെ അറസ്റ്റ് ചെയ്യണം, പികെ ബഹിഷ്കരിക്കണം: ബാബ രാംദേവ്
ദില്ലി: ആമിര്‍ ഖാന്റെ പികെ എന്ന ചിത്രം ചിലരുടെ വികാരങ്ങളെ കാര്യമായി വ്രണപ്പെടുത്തുന്നതാണെന്ന് ചിത്രം റിലീസ് ചെയ്ത ദിനം മുതല്‍ ആക്ഷേപം ഉയരുന്നുണ്ട്. ഇപ്പോള്‍ ആമിര്‍ ഖാനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഒരാള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. നമ്മുടെ ബാബ രാം ദേവ്.
പികെ എന്ന ചിത്രം ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ആള് ദൈവങ്ങളെ നിശിതമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതാണ് ചിത്രം. അതുകൊണ്ട് തന്നെയാണ് ചിലര്‍ക്ക് പികെയെ തീരെ പിടിക്കാത്തതും.

രാജ് കുമാര്‍ ഹിരാനിയാണ് ചിത്രത്തിന്റെ സംവിധായകന്. അന്യഗ്രഹ ജീവിയായാണ് ആമിര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാജസ്ഥാനിലെ മരുഭൂമിയില്‍ പേടകത്തില്‍ വന്നിറങ്ങിയ പികെ തിരിച്ചുപോകാനാകാതെ ഭൂമിയില്‍ കുടുങ്ങുന്നതും തുടര്‍ന്നുളള സംഭവങ്ങളുമാണ് സിനിമ.

ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തി പെടുത്തുന്നതാണ് സിനിമ എന്ന് പറഞ്ഞ് ഹിന്ദു ജാഗ്രിതി സമിതി നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ആ ഹര്‍ജി നിഷ്കരുണം തള്ളി. ഇഷ്ടമുള്ളവര്‍ സിനിമ കണ്ടാല്‍ മതിയെന്നാണ് കോടതി പറഞ്ഞത്.
അതുകൊണ്ട് ഇനി നിയമത്തിന്റെ വഴി നടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് രാം ദേവിന്റെ രംഗപ്രവേശനം. ആമിര്‍ ഖാനെ അറസ്റ്റ് ചെയതാല്‍ മാത്രം പോര, പികെ എന്ന സിനിമ എല്ലാവരും ബഹിഷ്കരിക്കുകയും വേണമെന്ന് രാംദേവ് ആവശ്യപ്പെടുന്നുണ്ട്. പികെ ദൈവ നിന്ദയാണെന്നാണ് രാംദേവ് പറയുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications