മാലിദ്വീപിനെ ബഹിഷ്‌കരിക്കൂ... ലക്ഷദ്വീപിലേക്ക് പോകൂ; ടെന്‍ഡ്രായി പുതിയ കാമ്പയ്ന്‍
മാലിദ്വീപിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി നിരവധി ഇന്ത്യൻ സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സർമാരും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാറിലെ ഒരു മന്ത്രിയുൾപ്പെടെ പ്രമുഖ മാലിദ്വീപ് വ്യക്തിത്വങ്ങള്‍ എക്‌സിൽ ഇന്ത്യാ വിരുദ്ധ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാലദ്വീപും അവിടുത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇന്ത്യക്കാർ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഓൺലൈൻ കാമ്പെയ്‌നിൽ പൊട്ടിപ്പുറപ്പെട്ടത്.
നരേന്ദ്ര മോദി സമീപകാലത്ത് നടത്തി ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് കാമ്പയ്ന്‍. മാലിദ്വീപിന് പകരം ഇന്ത്യയുടെ തന്നെ മനോഹരമായ പ്രദേശമായ ലക്ഷദ്വീപിലേക്ക് പോകണമെന്നും പലരും ആവശ്യപ്പെടുന്നു. ലക്ഷദ്വീപില്‍ മോദി നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ലക്ഷദ്വീപിലെ മനോഹരമായ ബീച്ചുകൾ സന്ദർശിക്കുകയും അവിടെ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്നു.

ടലിൽ സ്‌നോർക്കെൽ ചെയ്യുന്ന മോദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും എക്‌സിൽ ഏറ്റവും വലിയ ട്രെൻഡിംങായി മാറുകയും ചെയ്തു. അതേസമയം, ലക്ഷദ്വീപിൽ വിനോദസഞ്ചാരം വർദ്ധിപ്പിക്കാനുള്ള മോദിയുടെ ശ്രമം മാലിദ്വീപിലെ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ചിലരെ പ്രകോപിപ്പിക്കുകയായിരുന്നു.
മാലദ്വീപ് മന്ത്രി മറിയം ഷിയൂന മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിക്കുകുയം തങ്ങളുടെ രാജ്യം സന്ദർശിക്കാൻ വിനോദസഞ്ചാരികളെ ക്ഷണിക്കുകയും ചെയ്തു. മോദിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് പിന്നീട് മാലിദ്വീപ് മന്ത്രി നീക്കം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യൻ സെലിബ്രിറ്റികളും ഓൺലൈൻ ഇന്‍ഫ്ലൂവന്‍സർമാരും മാലിദ്വീപ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി മുന്നോട്ട് വന്നത്.
ഈ കൂട്ടത്തിൽ ഏറ്റവും ഒടുവിൽ ചേർന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയാണ്. "'ഇന്ത്യ ഔട്ട്' അവരുടെ പ്രകടനപത്രികയുടെ ഭാഗമായിരുന്നു. മാലിദ്വീപ് അതിന് വോട്ടുചെയ്‌തു. ഇനി, വിവേകത്തോടെ തിരഞ്ഞെടുക്കേണ്ടത് ഇന്ത്യക്കാരായ നമ്മളാണ്. എന്റെ കുടുംബം അത് ചെയ്യുമെന്ന് എനിക്കറിയാം. ജയ് ഹിന്ദ്", ആകാശ് ചോപ്ര എക്സില്‍ കുറിച്ചു.
മാലിദ്വീപ് മന്ത്രിയുടെ സമീപകാല അഭിപ്രായങ്ങളുടെ പശ്ചാത്തലത്തിൽ മാലിദ്വീപിലേക്കുള്ള യാത്രകൾ റദ്ദാക്കാൻ ഇന്‍ഫ്ലൂവന്‍സർ സോനം മഹാജനും ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചു. "പ്രിയപ്പെട്ട ഇന്ത്യക്കാരേ, ഇന്ത്യക്കാരെ പുറത്താക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന മാലദ്വീപ് മന്ത്രിമാർ പറയുന്നത് ദയവായി ശ്രദ്ധിക്കുക. എത്രയും വേഗം മാലിദ്വീപിലേക്കുള്ള നിങ്ങളുടെ യാത്രാ പദ്ധതികൾ റദ്ദാക്കുക. ആളുകൾ നിങ്ങളെ വെറുക്കുന്ന ഒരു രാജ്യത്തേക്ക് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? ലക്ഷദ്വീപ് നിങ്ങളെ കാത്തിരിക്കുന്നു," മഹാജൻ എഴുതി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications