കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ആ നീക്കം നടക്കില്ല... ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനാവില്ല, വ്യാപാരികള്‍ പറയുന്നു!!

Google Oneindia Malayalam News

ദില്ലി: ബിജെപി നേതാക്കള്‍ ചൈനീസ് വിരുദ്ധ വികാരം രാജ്യത്ത് പരമാവധി ആളിക്കത്തിക്കുന്നുണ്ട്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഇതെല്ലാം ആരംഭിച്ചത്. ചൈനീസ് ഉല്‍പ്പന്നങ്ങളെ ബഹിഷ്‌കരിക്കാനുള്ള നീക്കമായിരുന്നു ഇതില്‍ പ്രധാനം. ബിജെപി നേതാക്കള്‍ പല കടകളിലും കയറി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കുകയും തീയിടുകയും വരെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം രാഷ്ട്രീയമാണെന്ന് വ്യാപാരികള്‍ പറയുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരിക്കലും ഗുണം ചെയ്യാത്ത കാര്യമാണെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

1

Recommended Video

cmsvideo
ചൈനക്കെതിരെ ശക്തമായി തിരിച്ചടിച്ചില്ലെന്ന് 60% ഇന്ത്യക്കാര്‍ | Oneindia Malayalam

ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ നിലനില്‍പ്പെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് പറയുന്നു. ഇന്ത്യ വളരെ സൂക്ഷിച്ച് മാത്രം നീങ്ങേണ്ട കാര്യമാണിത്. ചൈനീസ് ഉല്‍പ്പന്നങ്ങളെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാവും. അത് ഒരിക്കലും നമുക്ക് ഗുണകരമാകില്ല. താങ്ങാനും സാധിക്കില്ല. കാരണം ഇന്ത്യ ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് നീങ്ങുന്നതെന്നും എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പറയുന്നു.

ഇന്ത്യയ്ക്ക് പൂര്‍ണമായും ചൈനീസ് ഉല്‍പ്പന്നങ്ങളെ നിരോധിക്കണമെങ്കില്‍, രാജ്യം സ്വയം പര്യാപ്തത നേടണം. നിലവില്‍ അതില്ല. ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പരിതാപകരമായ രീതിയിലാണ്. അതല്ലെങ്കില്‍ ചൈന ഉണ്ടാക്കുന്ന അതേ ഉല്‍പ്പന്നങ്ങള്‍ അതേ നിലവാരത്തില്‍ ഇന്ത്യ ഇവിടെ നിര്‍മിക്കാന്‍ തുടങ്ങണം. അതല്ലെങ്കില്‍ സമാന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ മറ്റ് വിപണികളില്‍ നിന്ന് വാങ്ങാന്‍ തുടങ്ങണം. അത് സാധ്യമല്ല. കാരണം ചൈനയില്‍ നിന്നാണ് ഇന്ത്യയിലെ മധ്യവര്‍ത്തി സമൂഹത്തെ കേന്ദ്രീകരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വരുന്നത്. അമേരിക്കയില്‍ അത്തരമൊരു സംവിധാനമില്ല.

ഷവോമി പോലുള്ള ബ്രാന്‍ഡ് യുഎസ്സിന്റെ ആപ്പിളിനേക്കാള്‍ അധികം വിറ്റുപോകുന്നുണ്ട്. അത് വിലക്കുറവും ആപ്പിളിനേക്കാള്‍ അധികം ഫീച്ചറുകളും ഉള്ളത് കൊണ്ടാണ്. ജനങ്ങളുടെ തീരുമാനത്തിന് വിടുന്നതാണ് നല്ലതെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് എസ്‌കെ സരഫ് പറഞ്ഞു. അവര്‍ക്ക് വേണമെങ്കില്‍ വാങ്ങുകയോ ബഹിഷ്‌കരിക്കുകയോ ചെയ്യാം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി വരുന്നത് ഗുണം ചെയ്യില്ലെന്ന് സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ അജയ് സഹായിയും പറഞ്ഞു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി നേരത്തെ 73.8 മില്യണായിരുന്നു. കയറ്റുമതി 16.5 മില്യണില്‍ നിന്ന് 16.95 മില്യണായി ഉയര്‍ന്നിട്ടുണ്ട്. ഹോങ്കോംഗും ചൈനയും ഇന്ത്യയുമായി നല്ല വ്യാപാര ബന്ധം പുലര്‍ത്തുന്നവരാണ്.

English summary
boycotting chinese products not easy india may suffer losses says traders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X