ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം; ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്
ദില്ലി: ഉറി ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ചൈന പാക്കിസ്ഥാനൊപ്പം നിന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയുടെ പല ഭാഗങ്ങളിലും ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം നടക്കുകയാണ്. എന്നാല്‍, ഇന്ത്യയില്‍ നടക്കുന്ന ഇത്തരം ബഹിഷ്‌കരണത്തിനെതിരെ ചൈന മുന്നറിയിപ്പുമായി രംഗത്തെത്തി.
ഇത്തരം ബഹിഷ്‌കരണങ്ങള്‍ ഭാവിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തെ കാര്യമായി ബാധിക്കുമെന്ന് ചൈന വ്യക്തമാക്കി. അതേസമയം, ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ട്.

ചൈനീസ് സര്‍ക്കാരിനെ അധികരിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ സപ്തംബറില്‍ ഇന്ത്യ 922 മില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ ചൈനയിലേക്ക് കയറ്റി അയച്ചപ്പോള്‍ ഇന്ത്യയിലേക്ക് 5.4 ബില്യണ്‍ ഉത്പന്നങ്ങള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതായി വ്യക്തമാക്കുന്നുണ്ട്. ഇലക്ടോണിക്‌സ് കോപോണന്റ്‌സ്, ടെലികോം ഇന്‍സ്ട്രുമെന്റ്‌സ്, കെമിക്കല്‍ ഫാര്‍സ്യൂട്ടിക്കില്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവാണ് ചൈന ഇന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്തത്.
ഇന്ത്യ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചാല്‍ ചൈനയിലേക്കുള്ള ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയെ അത് ബാധിക്കുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന ഉത്സവസീസണില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത് ചൈനീസ് കമ്പനികളെ കാര്യമായി ബാധിച്ചിരുന്നു.












Click it and Unblock the Notifications