കാമുകനെ വിശ്വസിച്ച യുവതിയ്ക്ക് സംഭവിച്ചത്: 2 തവണ ഗർഭഛിദ്രം നടത്തേണ്ടി വന്നു !! അവസാനം ഇതും...
കഫ് സിറപ്പാണെന്ന് കരുതി ഫിനോയില്‍ എടുത്ത് കുടിച്ചതാണെന്നാണ് യുവതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പരിശോധനയില്‍ അവിവാഹിതയായ യുവതി ഗര്‍ഭിണിയാണെന്ന് വ്യക്തമായി.
മുംബൈ: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് യുവതിയെ ഗര്‍ഭിണിയാക്കിയ കേസില്‍ കാമുകന് അറസ്റ്റില്‍. രണ്ട് തവണ ഇയാള്‍ നിര്‍ബന്ധിച്ച് യുവതിയെ കൊണ്ട് ഗര്‍ഭഛിദ്രം നടത്തിയിരുന്നു
വാലന്റൈൻസ് ദിനത്തിൽ യുവതി ഫിനോയില്‍ കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലീസിന് നല്കിയ മൊഴിയിലാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

28 വയസ്സുള്ള യുവാവും യുവതിയും തമ്മില്‍ വര്‍ഷങ്ങളോളമായി പ്രണയത്തില്‍ ആയിരുന്നു. ഇരു വീട്ടുകാരും ഇവരുടെ വിവാഹത്തിനും സമ്മതിച്ചതാണ്. നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ വെച്ച് ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.

വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേലാണ് യുവാവുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടിരുന്നതെന്ന് യുവതി പറയുന്നു. ഇതിനിടെ 2 തവണ ഇവര്‍ ഗര്‍ഭിണിയായി

ഗര്‍ഭിണിയായെന്ന് അറിഞ്ഞപ്പോള്‍ യുവാവ് തന്നെയാണ് കാമുകിയെ കൊണ്ട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയത്. വീട്ടുകാര്‍ അറിയാതെ ആയിരുന്നു ഇത്.

ഇതിനിടെയാണ് യുവതി അറിയുന്നത് കാമുകന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന്. ഇതും പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമായി. എന്നാല്‍ യുവാവ് ഇത് നിഷേധിച്ചു. ഉടനെ യുവതിയെ വിവാഹം കഴിക്കാമെന്നും ഉറപ്പ് നല്കി.

യുവാവ് മറ്റൊരു സ്ത്രീയുമായി ബന്ധം തുടരുന്നെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കാമുകി ഫിനോയില്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കഫ് സിറപ്പാണെന്ന് കരുതി ഫിനോയില്‍ എടുത്ത് കുടിച്ചതാണെന്നാണ് യുവതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പരിശോധനയില്‍ അവിവാഹിതയായ യുവതി ഗര്‍ഭിണിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിന് യുവാവിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയ ആക്കിയതിനും കേസ് ഉണ്ട്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications