കാമുകിയെ ബലാത്സംഗം ചെയ്ത് കാമുകന്‍, സ്വകാര്യഭാഗങ്ങളില്‍ മുളക് പൊടി വിതറി
സൂറത്ത്: കാമുകിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി പരിക്കേല്‍പ്പിച്ച് കാമുകന്‍. ഗുജറാത്തിലെ സൂറത്തില്‍ ആണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. സംഭവത്തില്‍ ഒരാള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ക്ക് എതിരെ ഇന്ത്യന്‍ പീനല്‍ കോഡ് 376 പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു.
നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേല്‍ എന്നയാള്‍ക്ക് എതിരെ ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹിതനായ നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേല്‍ ഇക്കാര്യം മറച്ചുവെച്ചാണ് മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചത്. ഏറെ കാലം ഈ ബന്ധം തുടര്‍ന്നു. അതിനിടയില്‍ ആണ് യുവതി നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേലിനെ വൈവാഹിക ബന്ധത്തെ കുറിച്ച് അറിഞ്ഞത്.

ഇത് ചോദ്യം ചെയ്ത് എത്തിയ സ്ത്രീയെ ആണ് നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേല്‍ ആക്രമിച്ചത്. സ്ത്രീയെ ബലാത്സഗം ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേല്‍ ഇവരുടെ സ്വകാര്യഭാഗങ്ങളില്‍ മുളക് പൊടിയും ഇട്ടു. നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേലിന്റെ വിവാഹത്തെ കുറിച്ച് അറിഞ്ഞ സ്ത്രീ ബന്ധം വേര്‍പെടുത്താനായാണ് എത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടയില്‍ ഇരുവരും തമ്മില്‍ വഴക്കാകുകയായിരുന്നു. രോഷാകുലനായ നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേല്‍ കാമുകിയെ കേബിള്‍ വയര്‍ കൊണ്ട് അടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടിയിട്ട ശേഷം തന്നോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications