കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണുങ്ങളെ.. പെണ്ണുങ്ങള്‍ ദുര്‍ബലരല്ലെന്ന് അറിയുക!! പറയുന്നത് അത് തെളിയിച്ച ഗുര്‍മെഹര്‍ കൗര്‍!

സ്ത്രീ സുരക്ഷയെ കുറിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കണമെന്ന് കൗര്‍ പറയുന്നു. ഇത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും കൗര്‍.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ലിംഗ സമത്വത്തെ കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചും ആണ്‍കുട്ടികളെ ചെറുപ്രായത്തിലെ പഠിപ്പിക്കണമെന്ന് ഗുര്‍മെഹര്‍ കൗര്‍. ദില്ലി സര്‍വകലാശാലയില്‍ എബിവിപിക്കെതിരെ ക്യാംപെയ്ന്‍ നടത്തിയതിന്റെ പേരില്‍ എപിവിപിയുടെ ബലാത്സംഗം ഭീഷണിക്ക് ഇരയായ പെണ്‍കുട്ടിയാണ് കൗര്‍.

ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പ്രസ്താവനയുമായി കൗര്‍ എത്തിയിരിക്കുന്നത്. ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കൗര്‍ ലിംഗ സമത്വത്തെ കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഷേക്‌സ്പീരിയന്‍ കാലം മുതല്‍

ഷേക്‌സ്പീരിയന്‍ കാലം മുതല്‍

ലിംഗ അസമത്വം അടുത്ത കാലത്തുണ്ടായ പ്രശ്‌നമല്ലെന്ന് കൗര്‍ പറയുന്നു. ഷേക്‌സ്പീരിയന്‍ കാലം മുതല്‍ ഇത്തരം അസമത്വം കണ്ടു വരികയാണെന്ന് കൗര്‍ വ്യക്തമാക്കുന്നു. ആ കാലത്ത് സ്ത്രീകള്‍ക്ക് സ്റ്റേജില്‍ കയറി അഭിനയിക്കാന്‍ അവകാശമില്ലായിരുന്നുവെന്ന് കൗര്‍.

 മാറ്റം ഉണ്ട്

മാറ്റം ഉണ്ട്

പഴയ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ മാറ്റമുണ്ടെന്നാണ് കൗര്‍ പറയുന്നത്. ഇന്ന് സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ചോദിക്കാന്‍ അവകാശമുണ്ട്. സ്ത്രീ സുരക്ഷയെ കുറിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കണമെന്ന് കൗര്‍ പറയുന്നു. ഇത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും കൗര്‍.

പെണ്‍കുട്ടികള്‍ ദുര്‍ബലരല്ല

പെണ്‍കുട്ടികള്‍ ദുര്‍ബലരല്ല

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വ്യത്യാസമില്ലെന്നാണ് ആദ്യം പഠിപ്പിക്കേണ്ടതെന്ന് കൗര്‍ പറയുന്നു. പെണ്‍കുട്ടികള്‍ ദുര്‍ബലരല്ലെന്നും പഠിപ്പിക്കണമെന്ന് കൗര്‍ വ്യക്തമാക്കുന്നു.

ഇരയാണ്

ഇരയാണ്

സ്ത്രീകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം തുറന്ന് പറയാന്‍ കഴിയുന്നില്ലെന്ന് കൗര്‍. അത്തരത്തില്‍ അഭിപ്രായം തുറന്നു പറയുന്നവരെ എന്തൊക്കെ പറയാന്‍ കഴിയുന്നോ അത് പറയുകയാണെന്ന് കൗര്‍. സ്‌ക്രീനിനു പിന്നിലിരുന്ന് ആക്രമിക്കുകയാണെന്നും ഇതിന് ശിക്ഷ ഉണ്ടാകില്ലെന്ന് ഇവര്‍ക്ക് അറിയാമെന്നും കൗര്‍ പറയുന്നു. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന് ഇരയായ ആളാണ് താനെന്നും കൗര്‍.

 കൗര്‍ പറയുന്നത്

കൗര്‍ പറയുന്നത്

സ്ത്രീശാക്തീകരണം പ്രധാനമാണെന്ന് കൗര്‍ പറയുന്നു. ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കാണ് ശാക്തീകരണം വേണ്ടതെന്നും കൗര്‍.

English summary
Kaur told that the need of the hour was to teach young boys about feminism and women safety at the grassroots level.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X