ഫിസിക്കല്‍ റിലേഷന്‍ഷിപ്പിന് നിര്‍ബന്ധിച്ചു: വിസമ്മതിച്ച യുവതിയെ കൊലപ്പെടുത്തിയതായി പരാതി
ജയ്പൂര്‍: ഫിസിക്കല്‍ റിലേഷന്‍ഷിപ്പിന് വിസമ്മതിച്ച
യുവതിയെ വിഷം കൊടുത്ത് കൊലപ്പെടുത്തി യുവാക്കള്‍. രാജസ്ഥാനിലെ ഭാരത്പൂരിലെ 19കാരിയായ യുവതിയെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നിലവില്‍ നടക്കുകയാണ്. പെണ്‍കുട്ടിയുടെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഹലേന പൊലീസ് സ്റ്റേഷനിലാണ് പിതാവ് പരാതിപ്പെട്ടത്.
ക്ലാസില്‍ പഠിക്കുന്ന അഞ്ച് ആണ്‍കുട്ടികള്‍ ഫിസിക്കല്‍ ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും എന്നാല്‍ മകള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വിഷം നല്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഭാരത്പൂരിലെ സ്വകാര്യ കോളജിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. ഐപിസി സെഷന് 306, 328, 341, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് എസ്എച്ച്ഒ ഹലേന വിജയ് സിങ് പറഞ്ഞു. സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ യുവതിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി/. ഗോധ്ര സ്വദേശിയായ തൃഷ സോളാങ്കിയെയാണ് കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായ 23കാരനായ യുവാവ് കല്‍പേഷ് ഠാക്കൂറിനെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.
ദേശിയപാത 48ന് സമീപത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് യുവാവ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അതിലൂടെ വന്ന മറ്റൊരു സ്ത്രീയാണ് യുവതിയെ കൊല്ലപ്പെട്ട രീതിയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ നിന്ന് സ്ത്രീയുടെ വസ്ത്രത്തില്‍ നിന്ന് ആധാര്‍ കാര്‍ഡ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ തിരിച്ചറിഞ്ഞത്.

യുവതി പ്രണയത്തില്‍ നിന്ന് പിന്മാറിയതും മറ്റൊരാളുമായി അടുപ്പം പുലര്‍ത്തിയതുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. യുവാവ് മൂന്ന് വര്‍ഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു. യുവതി സ്വന്തം നാട്ടില്‍ പോയി തിരികെ വന്ന ശേഷം അടുപ്പം കാണിച്ചില്ല. കൂടാതെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് യുവാവ് അറിഞ്ഞു. തന്നെ അവഗണിച്ചപ്പോള്‍ താന്‍ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്

യുവാവ് പെണ്‍കുട്ടിയെ വിളിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടി ചൊവ്വാഴ്ച വൈകിട്ട് യുവാവ് നിര്‍ദേശിച്ച പ്രകാരം സ്ഥലത്തെത്തിയത്. നേരിട്ട് കാണാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ ജീവനൊടുക്കും എന്നായിരുന്നു യുവാവ് പെണ്‍കുട്ടിയെ ധരിപ്പിച്ചത്. കല്‍പേഷിന്റെ ഭീഷണിയെ തുടര്‍ന്നാണ് നഗരത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് നേരിട്ട് കാണാമെന്ന് തൃഷ സമ്മതിച്ചത്.

കല്‍പേഷ് സുഹൃത്തിനൊപ്പം ബൈക്കിലാണ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് സുഹൃത്തിനോട് കാത്ത് നില്ക്കാന് ആവശ്യപ്പെട്ട ശേഷം പ്രതി യുവതിയുടെ സ്കൂട്ടറില്‍ കയറി പോകുകയായിരുന്നു. തുടര്‍ന്ന് ദേശീയപാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് ഇരുവരും എത്തിയത്. മറ്റൊരാളുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്നും താനുമായുള്ള ബന്ധം തുടരണമെന്നും പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നായിരുന്നു തൃഷയുടെ മറുപടി. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ കല്‍പേഷ് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ആയുധം പുറത്തെടുത്ത് യുവതിയെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications