കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു നേരം മാത്രം ഭക്ഷണം..ചുറ്റിക കൊണ്ട് തല്ല്..!! നരകമായ ജീന്‍സ് ഫാക്ടറിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍

ദില്ലിയിലെ ജീന്‍സ് ഫാക്ടറിയില്‍ നിന്നും പുറത്തുവരുന്നത് ബാലപീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ്.

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്തെ ജീന്‍സ് ഫാക്ടറിയില്‍ നരകതുല്യമായ ചുറ്റുപാടുകളില്‍ അടിമപ്പണി ചെയ്തിരുന്ന 26 ആണ്‍കുട്ടികളെ മോചിപ്പിച്ചു. ഈ കുട്ടികളില്‍ നിന്നും ജീന്‍സ് ഫാക്ടറിയിലെ ദുരിതങ്ങളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ദിവസം 22 മണിക്കൂറാണ് ഈ കുട്ടികളെ ജോലി ചെയ്യിപ്പിച്ചിരുന്നത്. ചുറ്റികയും കട്ടറും ഉപയോഗിച്ചുള്ള ക്രൂരപീഡനത്തിനാണ് ഈ കുട്ടികള്‍ വിധേയരായിട്ടുള്ളത്. 8 മുതല്‍ 13 വയസ്സു വരെ മാത്രം പ്രായമുള്ളവരാണ് മോചിപ്പിക്കപ്പെട്ട കുട്ടികള്‍.

ബാലവേല മാഫിയ

ബീഹാറിലെ മോത്തിഹാരി ജില്ലയില്‍ നിന്നുള്ളവരാണ് കുട്ടികളെല്ലാവരും. 6 പേര്‍ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. 6 മാസം മുന്‍പാണ് ഇവരെ ദില്ലിയിലെ സീലാംപൂരിലുള്ള ജീന്‍സ് ഫാക്ടറിയില്‍ ജോലിക്കായി എത്തിച്ചത്.

രക്ഷപ്പെട്ട കുട്ടികൾ

ഡോണ്‍ ബോസ്‌കോ റെയില്‍വേ ചൈല്‍ഡ് ലൈന്‍ സംഘടനയുടെ പ്രവര്‍ത്തകയാണ് കുട്ടികളെ സംശയാസ്പദമായ രീതിയില്‍ ആദ്യം കണ്ടത്. കുട്ടികളില്‍ ചിലര്‍ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ ചുറ്റിത്തിരിയുന്നത് കണ്ട് വിവരം അന്വേഷിക്കുകയായിരുന്നു.

ഞെട്ടിക്കുന്ന ക്രൂരത

ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു കുട്ടികള്‍ പറഞ്ഞത്. തങ്ങള്‍ ജീന്‍സ് ഫാക്ടറിയില്‍ ജോലിചെയ്യുകയാണെന്നാണ് കുട്ടികള്‍ പറഞ്ഞത്. 6 മാസമായി യാതൊരു വിധ വേതനവും കൂടാതെയാണ് കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നത്. തൊഴിലുടമ ചുറ്റിക ഉപയോഗിച്ച് മര്‍ദ്ദിച്ചിരുന്നതായും കുട്ടികള്‍ വെളിപ്പെടുത്തി.

ഫാക്ടറിയിലെ നരകം

ഫാക്ടറിയില്‍ നിന്നും ഒളിച്ചോടി വന്നവരായിരുന്നു ആ കുട്ടികള്‍. ഫാക്ടറിയില്‍ തങ്ങളെപ്പോലെ നിരവധി കുട്ടികള്‍ ഉണ്ടെന്ന വിവരവും കുട്ടികള്‍ പങ്കുവെച്ചു. തുടര്‍ന്ന് വിഷയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

അവശനിലയിൽ കുഞ്ഞുങ്ങൾ

ഡോണ്‍ ബോസ്‌കോ റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ബാക്കിയുള്ള കുട്ടികളേയും മോചിപ്പിച്ചത്. ഭക്ഷണമില്ലാതെയും വിശ്രമമില്ലാതെയും മര്‍ദ്ദനമേറ്റും ജോലി ചെയ്തിരുന്ന കുട്ടികള്‍ തീര്‍ത്തും അവശ നിലയിലായിരുന്നു.

രക്ഷിച്ച് പുറത്തേക്ക്

ഈ കുട്ടികള്‍ സൂര്യപ്രകാശം കണ്ടിട്ട് തന്നെ മാസങ്ങളായതായി പൊലീസ് പറയുന്നു. കുട്ടികളെ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. താത്കാലികമായി ഇവരെ ഒരു ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

English summary
26 boys have been rescued from a jeans factory in Delhi, where they were forced to work 22 hours in a day with one day meal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X