ബിപിഎൽ ഗ്രൂപ്പിന്റെ സ്ഥാപകൻ ടി പി ഗോപാലൻ നമ്പ്യാർ അന്തരിച്ചു
ബെംഗളൂരു: ബി പി എൽ ഗ്രൂപ്പിന്റെ സ്ഥാപകനും വ്യാവസായിയുമായ ടി പി ഗോപാലൻ നമ്പ്യാർ ( 94 ) അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ രാവിലെ 10. 15 ഓടെയായിരുന്നു അന്ത്യം. ടി പി ജി എന്ന് അറിയിപ്പെടുന്ന അദ്ദേഹം ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യാപിതാവുമാണ്. തിരഞ്ഞെടുപ്പ് പ്രചാരണം താത്ക്കാലികമായി നിർത്തിവെച്ച് താൻ ബെംഗളൂരുവിലേക്ക് പോകുന്നതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
'' എന്റെ ഭാര്യ പിതാവും ബി പി എൽ ഗ്രൂപ്പ് ചെയർമാനുമായ ടി പി ജി നമ്പ്യാരുടെ നിര്യാണത്തെക്കുറിച്ച് നിങ്ങളെ എല്ലാവരെയും വളരെ ദുഖത്തോടെ അറിയിക്കുന്നു. അദ്ദേഹം ഒരു യഥാർത്ഥ ദർശകനായിരുന്നു. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഉപഭോക്തൃ ബ്രാൻഡുകളിലൊന്ന് നിർമ്മിച്ചു, അത് ഇന്നും ജനപ്രിയമായി തുടരുന്നു. ഞാൻ എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തി കുടുംബത്തിനൊപ്പം നിൽക്കാൻ ബെംഗളൂരുവിലേക്ക് മടങ്ങുകയാണ്, അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ കൺസ്യൂമർ ഉല്പന്നങ്ങളിൽ ഒരുകാലത്ത് പ്രമുഖ കമ്പനിയായിരുന്നു ടി പി ജി നമ്പ്യാർ സ്ഥാപിച്ച ബി പി എൽ. 1963 ൽ ആണ് അദ്ദേഹം ബി ബി എൽ ഇന്ത്യ സ്ഥാപിച്ചത്യ കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഇന്ത്യയിൽ വലിയ വിപ്ലവം സൃഷ്ടിച്ച ബ്രാൻഡ് ആയിരുന്നു ബി പി എൽ. ബാറ്റരികൾ. ടെലിഫോൺ ഉപകരണങ്ങൾ, പാക്കേജിംഗ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ഏർപ്പെട്ടിരുന്ന, ഉപഭോക്തൃ ഇലക്ട്രോണിക്സ് വ്യവസായത്തിലെ പ്രധാനിയായിരുന്ന ബി പി എൽ












Click it and Unblock the Notifications