രേഖകളില്‍ ദരിദ്രന്, അക്കൗണ്ട് തുടങ്ങിയത് മൂന്നു കോടികൊണ്ട്, പിന്നീട് ബാങ്കിലിട്ടത് കോടികള്‍!!!
ഹൈദരാബാദില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളയാള് ബാങ്കില്‍ നിക്ഷേപിച്ചത് 17 കോടി രൂപ. ഇയാളെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിശദീകരണമില്ല
ഹൈദരാബാദ്: സര്‍ക്കാരിന്റെ രേഖകളില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പലരുടെയും യഥാര്‍ഥ സാമ്പത്തികസ്ഥിതി അതല്ല എന്നതിന് ഇതാ ഉത്തമ ഉദാഹരണം. ഹൈദരാബാദുകാരനായ 'ദരിദ്രനാണ്' കോടികള്‍ ബാങ്കിലടച്ചതോടെ പിടിയിലായത്.17 കോടി രൂപയാണ് ഇയാള്‍ ബാങ്കില്‍ നിക്ഷേപിച്ചതെന്ന് കണ്ടെത്തി.
ആദായനികുതി ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിശദീകരണം ലഭിച്ചില്ല. ഇതോടെ ഇയാളെ പോലിസ്റ്റ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പിടിക്കപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാലാണ് ഇതു പുറത്തു വിടാത്തതെന്നും അധികൃതര്‍ അറിയിച്ചു.

വഴിയരികില്‍ ചെറിയ കച്ചവടം നടത്തിയാണ് ഇയാള്‍ ജീവിച്ചിരുന്നത്.തന്റെ അക്കൗണ്ടില്‍ മറ്റാരോ പണം നിക്ഷേപിച്ചതാണെന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഇയാള്‍ നഗരത്തിലെ ദേശസാല്‍കൃത ബാങ്കില്‍ പുതിയ അക്കൗണ്ട് തുറന്നത്. മൂന്നു കോടിയാണ് തുടക്കത്തില്‍ നിക്ഷേപിച്ചത്.

ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം ശരിയാക്കിയ ശേഷം സപ്തംബറില്‍ തന്നെ ഇയാള്‍ പണം മറ്റൊരു അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തതായും പിന്നീട് ഈ തുക പിന്‍വലിച്ചതായും കണ്ടെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച ശേഷമാണ് ഇയാള്‍ കോടികള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. 14 കോടി ഒരേ അക്കൗണ്ടിലേക്ക് ഇയാള്‍ നിക്ഷേപിച്ചതായി തെളിഞ്ഞിട്ടുണ്ട്. എല്ലാം 500, 1000 രൂപയുടെ നോട്ടുകളുമായിരുന്നു. ഈ തുക പിന്നീട് പല അക്കൗണ്ടുകളിലേക്കും ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇയാള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്ത മറ്റു അക്കൗണ്ടുകളും നിരീക്ഷണത്തിലാണെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications