കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രേഖകളില്‍ ദരിദ്രന്‍, അക്കൗണ്ട് തുടങ്ങിയത് മൂന്നു കോടികൊണ്ട്, പിന്നീട് ബാങ്കിലിട്ടത് കോടികള്‍!!!

ഹൈദരാബാദില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളയാള്‍ ബാങ്കില്‍ നിക്ഷേപിച്ചത് 17 കോടി രൂപ. ഇയാളെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിശദീകരണമില്ല

  • By Manu
Google Oneindia Malayalam News

ഹൈദരാബാദ്: സര്‍ക്കാരിന്‍റെ രേഖകളില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പലരുടെയും യഥാര്‍ഥ സാമ്പത്തികസ്ഥിതി അതല്ല എന്നതിന് ഇതാ ഉത്തമ ഉദാഹരണം. ഹൈദരാബാദുകാരനായ 'ദരിദ്രനാണ്' കോടികള്‍ ബാങ്കിലടച്ചതോടെ പിടിയിലായത്.17 കോടി രൂപയാണ് ഇയാള്‍ ബാങ്കില്‍ നിക്ഷേപിച്ചതെന്ന് കണ്ടെത്തി.

ആദായനികുതി ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ വിശദീകരണം ലഭിച്ചില്ല. ഇതോടെ ഇയാളെ പോലിസ്റ്റ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പേരുവിവരം വെളിപ്പെടുത്തിയില്ല

പിടിക്കപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാലാണ് ഇതു പുറത്തു വിടാത്തതെന്നും അധികൃതര്‍ അറിയിച്ചു.

ഇയാള്‍ ചെറുകിട വ്യാപാരി

വഴിയരികില്‍ ചെറിയ കച്ചവടം നടത്തിയാണ് ഇയാള്‍ ജീവിച്ചിരുന്നത്.തന്‍റെ അക്കൗണ്ടില്‍ മറ്റാരോ പണം നിക്ഷേപിച്ചതാണെന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞത്.

അക്കൗണ്ട് തുറന്നത് സപ്തംബറില്‍

കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഇയാള്‍ നഗരത്തിലെ ദേശസാല്‍കൃത ബാങ്കില്‍ പുതിയ അക്കൗണ്ട് തുറന്നത്. മൂന്നു കോടിയാണ് തുടക്കത്തില്‍ നിക്ഷേപിച്ചത്.

ഇതേ മാസം ട്രാന്‍സ്ഫര്‍ ചെയ്തു

ഇന്‍റര്‍നെറ്റ് ബാങ്കിങ് സംവിധാനം ശരിയാക്കിയ ശേഷം സപ്തംബറില്‍ തന്നെ ഇയാള്‍ പണം മറ്റൊരു അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തതായും പിന്നീട് ഈ തുക പിന്‍വലിച്ചതായും കണ്ടെത്തി.

നോട്ട്‌നിരോധനത്തിനു ശേഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച ശേഷമാണ് ഇയാള്‍ കോടികള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. 14 കോടി ഒരേ അക്കൗണ്ടിലേക്ക് ഇയാള്‍ നിക്ഷേപിച്ചതായി തെളിഞ്ഞിട്ടുണ്ട്. എല്ലാം 500, 1000 രൂപയുടെ നോട്ടുകളുമായിരുന്നു. ഈ തുക പിന്നീട് പല അക്കൗണ്ടുകളിലേക്കും ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മറ്റ് അക്കൗണ്ടുകളും നിരീക്ഷണത്തില്‍

ഇയാള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്ത മറ്റു അക്കൗണ്ടുകളും നിരീക്ഷണത്തിലാണെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

English summary
Income-Tax department has found another big bank deposit and it is in the account of a depositor identified as being in the below poverty line (BPL) category. BPL man deposits Rs 17 crore in his bank account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X