Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിപിഎസ്‌സി പ്രതിഷേധം: മരണം വരെ നിരാഹാര സമരവുമായി പ്രശാന്ത് കിഷോര്‍

പാട്‌ന: ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ബി പി എസ് സി) കഴിഞ്ഞ മാസം നടത്തിയ പ്രിലിമിനറി പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരവുമായി ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍. പാട്‌നയിലെ ഗാന്ധി മൈതാനത്താണ് പ്രശാന്ത് കിഷോര്‍ നിരാഹാര സമരം നടത്തുന്നത്.

ബി പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ മരണം വരെ നിരാഹാര സമരം കിടക്കുമെന്നാണ് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിലിമിനറി പരീക്ഷകള്‍ റദ്ദാക്കി പുനപരീക്ഷ നടത്തണം എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്ന പ്രശാന്ത് കിഷോര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ട് അഴിമതിയും ആരോപിച്ചിരുന്നു.

Prashant

ബി പി എസ് സി നടത്തിയ പരീക്ഷയിലൂടെ നികത്താനുള്ള ഒഴിവുകളിലേക്ക് ആയിരക്കണക്കിന് കോടി രൂപ കൈമാറിയിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് തിങ്കളാഴ്ച പ്രശാന്ത് കിഷോര്‍ 48 മണിക്കൂര്‍ സമയം നല്‍കിയിരുന്നു. ഇല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

വിദ്യാര്‍ത്ഥികളുടെ ഭാവിയ്ക്കാണ് മുന്‍ഗണന കൊടുക്കേണ്ടത് എന്നും നമുക്ക് പിന്നീട് രാഷ്ട്രീയം കളിക്കാം എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു. പൊലീസിന്റെ ലാത്തി ചാര്‍ജിനെയും ജലപീരങ്കിയേയും അതിജീവിച്ച് ഉദ്യോഗാര്‍ത്ഥികള്‍ കൊടും തണുപ്പില്‍ പ്രതിഷേധിക്കുമ്പോള്‍ നിതീഷ് കുമാര്‍ എന്തുകൊണ്ടാണ് മിണ്ടാതിരുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയി നല്ല സമയം ചെലവഴിക്കുന്നു.

രാജ്യതലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ സമരത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി സമീപിച്ചപ്പോള്‍ അദ്ദേഹം ഒരക്ഷരം പോലും പറഞ്ഞില്ല എന്നും പ്രശാന്ത് കിഷോര്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച ബിഹാര്‍ ചീഫ് സെക്രട്ടറി അമൃത് ലാല്‍ മീണയെ പ്രതിഷേധക്കാരുടെ പ്രതിനിധി സംഘം കണ്ടിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് കൃത്യമായ ഉറപ്പോ സമയക്രമമോ ലഭിച്ചില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.

ഞായറാഴ്ച പട്നയില്‍ ബി പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് പ്രശാന്ത് കിഷോറിനെതിരെ കേസെടുത്തിരുന്നു. സമരക്കാരെ പ്രോത്സാഹിപ്പിച്ച് തെരുവിലിറക്കി, ഗതാഗത തടസമുണ്ടാക്കി തുടങ്ങിയ നിരവധി കുറ്റങ്ങളാണ് പ്രശാന്ത് കിഷോറിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രശാന്ത് കിഷോറിനൊപ്പം ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ കഴിഞ്ഞയാഴ്ച നിതീഷിന്റെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+