കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിആര്‍ ഷെട്ടി യുഎഇയിലേക്ക് പുറപ്പെട്ടു; വഴിമധ്യേ തടഞ്ഞു, ഭാര്യയ്ക്ക് പോകാന്‍ അനുമതി

Google Oneindia Malayalam News

ബെംഗളൂരു: യുഎഇയിലേക്ക് യാത്ര തിരിച്ച വിവാദ വ്യവസായി ബിആര്‍ ഷെട്ടിയെ ബെംഗളൂരു വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു എന്ന് റിപ്പോര്‍ട്ട്. യുഎഇയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു എന്ന് ശനിയാഴ്ച ഷെട്ടി പറഞ്ഞിരുന്നു. യുഎഇയിലെ നിയമ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുപിന്നാലെയാണ് ഷെട്ടി കുടുംബത്തോടൊപ്പം യുഎഇയിലേക്ക് പോകാന്‍ ബെംഗളൂരു വിമാനത്താവളത്തിലെത്തിയതത്രെ. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞു. അതേസമയം ഭാര്യയെ യുഎഇയിലേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്തു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

B

എട്ട് മാസത്തിന് ശേഷമാണ് ഷെട്ടി യുഎഇയിലേക്ക് പോകാന്‍ ശ്രമിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞത്. അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തില്‍ യാത്ര ബുക്ക് ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വേളയില്‍ യുഎഇയിലേക്ക് പോകാന്‍ താങ്കള്‍ക്ക് അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ ഷെട്ടിയെ അറിയിച്ചുവത്രെ. എന്നാല്‍ ഷെട്ടിയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് വിവരം.

അതേസമയം, ഈ വാര്‍ത്ത വന്നതോടെ ഷെട്ടിയെ അദ്ദേഹത്തിന്റെ ഫോണില്‍ ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റും പണം വായ്പ എടുത്ത ശേഷം തിരിച്ചടച്ചില്ല എന്നാണ് ഷെട്ടിക്കെതിരായ ആരോപണം. അദ്ദേഹത്തിന്റെ എന്‍എംസി കമ്പനി ഇതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ നില്‍ക്കെയാണ് ഷെട്ടി യുഎഇ വിട്ടത്.

ജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പംജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പം

യുഎഇയില്‍ മാത്രമല്ല, ഇന്ത്യയിലും ഷെട്ടി നിയമനടപടികള്‍ നേരിടുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡ ഷെട്ടിക്കെതിരെ നിയമനടപടി ആരംഭിച്ചിരുന്നു. വായ്പ എടുക്കുമ്പോള്‍ ഈടായി നല്‍കിയ 16 ആസ്തികള്‍ ബാങ്കിന് തിരിച്ചുകൊടുക്കാമെന്ന് ഷെട്ടി സമ്മതിച്ചിരുന്നുവത്രെ. പിന്നീട് ഈ വാഗ്ദാനത്തില്‍ നിന്ന് പിന്നാക്കം പോയി എന്നാണ് ബാങ്ക് ഓഫ് ബറോഡയുടെ പരാതി. അതേസമയം, വ്യാജ രേഖകള്‍ വച്ചുള്ള കരാറാണിതെന്ന് ഷെട്ടി പറയുന്നു. കമ്പനി മാനേജര്‍മാരില്‍ ചിലരാണ് തന്നെ വഞ്ചിച്ചതെന്നും ഷെട്ടി ആരോപിക്കുന്നു.

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചുയുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു

English summary
BR Shetty Stopped from Flying to UAE in Bengaluru Airport- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X