കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക സംവരണം വേണമെന്ന് ബ്രാഹ്മണര്‍

  • By Anwar Sadath
Google Oneindia Malayalam News

ഫരീദാബാദ്: രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ജാതി സംവരണം എടുത്തകളയണമെന്നും സാമ്പത്തിക സംവരണം വേണമെന്നും കാട്ടി ഹരിയാണയിലെ ബ്രാഹ്മണ സമൂഹം രംഗത്തിറങ്ങി. ഗൗതം ബ്രാഹ്മിണ്‍ സംഗതന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത ഫരീദാബാദിലെ എംഎല്‍ ടെക്ചന്ദ് ശര്‍മ ബ്രാഹ്മണരുടെ ആവശ്യത്തെ പൂര്‍ണമായും പിന്തുണച്ചു.

പരിപാടിയില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത അലിഗഡ് ബിജെപി എംഎല്‍എ സതിഷ് ഗൗതവും സാമ്പത്തിക സംവരണം ആവശ്യമാണെന്ന് വാദിച്ചു. ഹരിയാണയില്‍ ബിജെപിയുടെ മുന്നേറ്റത്തിന് പ്രധാന കാരണമായത് ബ്രാഹ്മണരുടെ പിന്തുണയാണെന്നും സാമ്പത്തിക സംവരണമെന്ന അവരുടെആവശ്യം തികച്ചും ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

haryana-map

96 ശതമാനം ബ്രാഹ്മണരും ബിജെപിക്കാണ് വോട്ടു ചെയ്യുന്നത്. അവരാണ് സര്‍ക്കാരിന് മികച്ച പിന്തുണ നല്‍കുന്നതും. അതുകൊണ്ടുതന്നെ അവരുടെ ആവശ്യം ഒരു കാരണവശാലും തള്ളിക്കളയരുതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ബ്രാഹ്മണരുടെ സ്വാധീനം പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്താണ് ബ്രാഹ്മണ സമുദായത്തിന്റെ തീരുമാനം. സംസ്ഥാനത്തു മാത്രമല്ല, നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്താകമാനം സാമ്പത്തിക സംവരണം വരുത്തണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉന്നത ജാതിയില്‍പ്പെട്ടവര്‍ എല്ലാ നിലയിലും ഇപ്പോള്‍ പിറകിലേക്ക് തള്ളപ്പെടുകയാണെന്നും അവര്‍ വ്യക്തമാക്കി.

English summary
Brahmins demand new reservation policy based on economic conditions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X