കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ബ്രാഹ്മണര്‍ ഇനി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ബിജെപിയുടെ വോട്ട് ബാങ്കായ ബ്രാഹ്മണര്‍ക്കെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കടുത്ത നടപടിയെടുക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. അടുത്തിടെ യുപി പോലീസ് വെടിവച്ച് കൊന്ന മാഫിയ തലവന്‍ വികാസ് ദുബെ ബ്രാഹ്മണനാണ്. ഇദ്ദേഹത്തോടൊപ്പമുള്ള മറ്റ് അഞ്ച് പേരെയും പോലീസ് കൊലപ്പെടുത്തിയിരുന്നു. എല്ലാവരും ബ്രാഹ്മണര്‍.

ഇതോടെ ബ്രാഹ്മണരെ യോഗി സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷം പ്രചാരണം നടത്തി. ഇതിനിടെയാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്. അതിങ്ങനെ....

ബ്രാഹ്മണരുടെ തോക്കുകള്‍

ബ്രാഹ്മണരുടെ തോക്കുകള്‍

ബ്രാഹ്മണരുടെ കൈവശമുള്ള തോക്കുകളെ സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരോട് അന്വേഷിച്ചിരിക്കുകയാണ് സര്‍ക്കാര്‍ എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവം വാര്‍ത്തയായതോടെ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ് ഉദ്യോഗസ്ഥര്‍.

കത്തയച്ചു

കത്തയച്ചു

എത്ര ബ്രാഹ്മണരുടെ കൈവശം തോക്കുകളുണ്ട്. അവയ്ക്ക് ലൈസന്‍സുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി പ്രകാശ് ചന്ദ്ര അഗര്‍വാള്‍ ജില്ലാ കളക്ടമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 18നാണ് ഇതുമായി ബന്ധപ്പെട്ട കത്ത് കളക്ടര്‍മാര്‍ക്ക് അയച്ചിരിക്കുന്നത്. ആഗസ്റ്റ് 21ന് മറുപടി ലഭിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ പ്രതികരിക്കാതെ അഗര്‍വാള്‍ ഒഴിഞ്ഞുമാറി.

ചോദ്യങ്ങളുമായി ബിജെപി എംഎല്‍എ

ചോദ്യങ്ങളുമായി ബിജെപി എംഎല്‍എ

സുല്‍ത്താന്‍പൂരിലെ ലുംബുവ മണ്ഡലത്തിലുള്ള ബിജെപി എംഎല്‍എ ദേവമണി ദ്വിവേദി ഈ മാസം 16ന് യുപി നിയമസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രദീപ് ദുബെയ്ക്ക് ഒരു അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ തേടിയായിരുന്നു ബ്രാഹ്മണ സമുദായ അംഗമായ ബിജെപി എംഎല്‍എയുടെ കത്ത്.

അറിയേണ്ടത് ഇക്കാര്യങ്ങള്‍

അറിയേണ്ടത് ഇക്കാര്യങ്ങള്‍

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എത്ര ബ്രാഹ്മണര്‍ കൊല്ലപ്പെട്ടു, എത്ര പ്രതികളെ അറസ്റ്റ് ചെയ്തു, എത്ര പേരെ ശിക്ഷിച്ചു, ബ്രഹ്മണരുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ, അപേക്ഷ നല്‍കിയ ബ്രാഹ്മണര്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ, എത്ര പേര്‍ തോക്ക് ലൈസന്‍സിന് അപേക്ഷിച്ചു, എത്ര പേര്‍ക്ക് നല്‍കി- എന്നീ ചോദ്യങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്.

എല്ലാവരും ഒഴിഞ്ഞുമാറുന്നു

എല്ലാവരും ഒഴിഞ്ഞുമാറുന്നു

തൊട്ടുപിന്നാലെയാണ് തോക്ക് കൈവശമുള്ള ബ്രാഹ്മണരുടെ വിവരങ്ങള്‍ ജില്ലാ കളക്ടര്‍മാരില്‍ നിന്ന് സര്‍ക്കാര്‍ തേടിയത്. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഇക്കാര്യത്തില്‍ മറുപടി തേടിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതീപ് ദുബെ പ്രതികരിച്ചു. ബിജെപി എംഎല്‍എ ദ്വിവേദിയും പ്രതികരിക്കാന്‍ തയ്യാറായില്ല.

10 ശതമാനം വോട്ടര്‍മാര്‍

10 ശതമാനം വോട്ടര്‍മാര്‍

ഉത്തര്‍ പ്രദേശില്‍ 10 ശതമാനത്തോളം വോട്ടര്‍മാര്‍ ബ്രാഹ്മണരാണ്. ഇവരെ കൂടെ നിര്‍ത്തുകയാണ് ഇതുവരെ ബിജെപി ചെയ്തിരുന്നത്. എന്നാല്‍ പുതിയ ചില സംഭവങ്ങളിലൂടെ ബ്രാഹ്മണര്‍ ബിജെപിയുമായി അകലുകയാണ്. അവസരം മുതലെടുക്കാന്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ശ്രമിക്കുന്നുണ്ട്.

പരശുരാമന്റെ പേരില്‍ ആശുപത്രി, പ്രതിമ

പരശുരാമന്റെ പേരില്‍ ആശുപത്രി, പ്രതിമ

ബിഎസ്പി അധികാരത്തിലെത്തിയാല്‍ പരശുരാമന്റെ പേരില്‍ ആശുപത്രി പണിയുമെന്നാണ് മായാവതിയുടെ പ്രഖ്യാപനം. ബ്രാഹ്മണര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. പരശുരാമന്റെ 108 അടിയുള്ള പ്രതിമ നിര്‍മിക്കുമെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം.

എഎപിയുടെ പ്രതികരണം

എഎപിയുടെ പ്രതികരണം

ബ്രാഹ്മണരെ ബിജെപി ഭരണകൂടം പീഡിപ്പിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ് കുറ്റപ്പെടുത്തി. ഈ പ്രസ്താവനക്ക് പിന്നാലെ വര്‍ഗീയത പരത്തി എന്നാരോപിച്ച് സഞ്ജയ് സിങിനെതിരെ യുപിയിലെ വിവിധ ജില്ലകളില്‍ കേസെടുത്തിരിക്കുകയാണ്. ബ്രാഹ്മണ വോട്ടുകള്‍ കൈവശപ്പെടുത്താന്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രത്യേക പദ്ധതി ഒരുക്കിയിട്ടുണ്ട്.

English summary
Brahmins with gun licences: Uttar pradesh government starts Counting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X