കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രഹ്മോസ്, ആകാശ്, നിർഭയയും അതിർത്തിയിലെത്തിച്ചു; ചൈനയ്ക്ക് മറുപടി നൽകാൻ ഇന്ത്യ

Google Oneindia Malayalam News

ദില്ലി; അതിർത്തിയിലെ ചൈനീസ് പ്രകോപനങ്ങളെ നേരിടാൻ സർവ്വ സജ്ജമായി ഇന്ത്യ. ചൈനയുടെ ഏത് നിക്കങ്ങളേയും തടയാനുള്ള മിസൈൽ വ്യൂഹങ്ങളാണ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. ഉഗ്ര പ്രഹരശേഷിയുള്ള ബ്രഹ്മോസ്, ആകാശ്, നിർഭയ ക്രൂസ് മിസൈലുകളാണ് സൈന്യം അതിർത്തിയിൽ എത്തിച്ചിരിക്കുന്നത്.
അതിർത്തിയിൽ നിന്ന് 40 കിമി അകലെ ലക്ഷ്യസ്ഥാനങ്ങളെ ഭേദിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

മിസൈലുകൾ ഒരുക്കി

മിസൈലുകൾ ഒരുക്കി

500 കിമി പരിധി ശേഷിയുള്ളവയാണ് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ. നിർഭയ ക്രൂയിസ് മിസൈലുകൾ 800 കിമി പരിധി ശേഷിയുള്ളവയാണ്. ഇവയ്ക്കൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൂപ്പർസോണിക് ആകാശ് മിസൈലുകളുമാണ് വിന്യസിച്ചിരിക്കുന്നത്.
എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മൾട്ടി ഡയറക്‌ഷണൽ സിസ്റ്റമാണ് ആകാശ് മിസൈലിനുള്ളത്.

ചൈനയുടെ മിസൈൽ വിന്യാസം

ചൈനയുടെ മിസൈൽ വിന്യാസം

ലഡാക്കിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈന അതിർത്തി മേഖലയിൽ 2000 കിമി പരിധിയുള്ള എസ്എഎം മിസൈലുകൾ വിന്യസിച്ചിരുന്നു. ചൈനീസ് വിന്യാസം അധിനിവേശ അക്സായി ചിൻ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.കഷ്ഗർ, ഹോതാൻ, ലാസ, നിയിഞ്ചി എന്നിവ ഉൾപ്പെടുന്ന
ഏകദേശം 3488 കിമി ദൂരത്തിലാണ് ചൈന ഇന്ത്യൻ അതിർത്തിയിൽ സേനാ വിന്യാസം നടത്തിയിരിക്കുന്നത്.

കരുത്തൻ ബ്രഹ്മോസ്

കരുത്തൻ ബ്രഹ്മോസ്

ഇവയെ തടുക്കാൻ പ്രാപ്തമായതാണ് ബ്രഹ്മോസ്, നിർഭയ് , ആകാശ് മിസൈലുകൾ.
ഇന്ത്യയുടെ പ്രധാന ആയുധം ബ്രഹ്മോസ് ക്രൂസ് മിസൈലുകളാമ്. ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് വായുവിൽ നിന്നും തൊടുക്കാൻ കഴിയുന്ന ബ്രഹ്മോസ്.ഭൂതലത്തിന്‌ പുറമെ മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിവിടങ്ങളിൽനിന്ന്‌ പ്രയോഗിക്കാവുന്ന ഇടത്തരംദൂര മിസൈലാണ്‌ ഇവ.

കാർ നിക്കോബാർ വ്യോമതാവളം

കാർ നിക്കോബാർ വ്യോമതാവളം

സുഖോയ് എസ്‌‌യു-30 എംകെഐ യുദ്ധവിമാനത്തിൽനിന്ന് വിക്ഷേപിക്കാവുന്ന തരത്തിൽ ആവശ്യമായ എണ്ണം ബ്രഹ്മോസ് മിസൈലുകളാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ കാർ നിക്കോബാർ വ്യോമ താവളത്തിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിലുള്ള യുദ്ധകപ്പലുകളെ ലക്ഷ്യം വെച്ച് തൊടുക്കാനും ഇവയ്ക്ക് സാധിക്ും.

മോശം സാഹചര്യങ്ങളെ നേരിടാൻ

മോശം സാഹചര്യങ്ങളെ നേരിടാൻ

നിർഭയ് സോണിക് മിസൈലുകളും ആവശ്യത്തിന് സജ്ജമാണെന്നും സൈന്യം വ്യക്തമാക്കുന്നു. 1000 കിമിയാണ് ഇവയുടെ പ്രഹര പരിധി. ചൈനീസ് സൈന്യത്തിനെതിരെ സിൻജിയാങ് മേഖലകളിലും ടിബറ്റർ പരിധികളിലുമാണ് ഇപ്പോൾ മിസൈലുകൾ വിന്യാസിച്ചിരിക്കുന്നത്.നിർഭയ്, ആകാശ്, ബ്രഹ്മോസ് മിസൈലുകൾ രാജ്യം ഏറ്റവും മോശം സാഹചര്യം മേരിടാൻ മാത്രമാണ് വിന്യസിക്കാറുള്ളതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ആശങ്ക നിലനിൽക്കുന്നു

ആശങ്ക നിലനിൽക്കുന്നു

ഇരു രാജ്യങ്ങളിലേയും സൈനിക തല ചർച്ചയ്ക്ക് പിന്നാലെ അക്സായി ചിൻ മേഖലയിൽ ചൈനീസ് വ്യോമസേനയുടെ നീക്കങ്ങൾക്ക് അയവ് വന്നിട്ടുണ്ടെങ്കിലും കാരക്കോറം ചുരത്തിനടുത്തുള്ള ദൗലത്ത് ബെഗ് ഓൾഡ് സെക്റ്ററിലൂടനീളമുള്ള ചൈനീസ് സൈന്യത്തിൻറെ നീക്കങ്ങളിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്.

'നെഗറ്റീവ് മൈന്റ് എടുത്ത് കളയൂ ഉണ്ണികൃഷ്ണൻ, നിങ്ങളെന്തിനാണ് കള്ളത്തരം പുലമ്പുന്നത്'; വിനയൻ'നെഗറ്റീവ് മൈന്റ് എടുത്ത് കളയൂ ഉണ്ണികൃഷ്ണൻ, നിങ്ങളെന്തിനാണ് കള്ളത്തരം പുലമ്പുന്നത്'; വിനയൻ

'ചന്ത പെണ്ണുങ്ങളുടെ ഭാഷ ! അതെന്താ ചന്തയിലെ പുരുഷന്മാർക്ക് ഭാഷയില്ലേ'; പിസി ജോർജ്ജിനെതിരെ ഡോ ജിനേഷ്'ചന്ത പെണ്ണുങ്ങളുടെ ഭാഷ ! അതെന്താ ചന്തയിലെ പുരുഷന്മാർക്ക് ഭാഷയില്ലേ'; പിസി ജോർജ്ജിനെതിരെ ഡോ ജിനേഷ്

ഇന്നലെ ഡിജിപി കുപ്പായത്തില്‍, ഇന്ന് എന്‍ഡിഎ പാളയത്തില്‍; ഗുപ്തേശ്വർ പാണ്ഡെ ബക്സറിൽ നേടുമോ?ഇന്നലെ ഡിജിപി കുപ്പായത്തില്‍, ഇന്ന് എന്‍ഡിഎ പാളയത്തില്‍; ഗുപ്തേശ്വർ പാണ്ഡെ ബക്സറിൽ നേടുമോ?

വാട് ആൻ ഐഡിയ സർജി!ക്രിമിനലുകൾ മാത്രമല്ല,മാന്യന്മാരെന്ന് നടിക്കുന്നവരും ഇക്കാര്യത്തിൽ പിന്നിലല്ല;ലിസി<br />വാട് ആൻ ഐഡിയ സർജി!ക്രിമിനലുകൾ മാത്രമല്ല,മാന്യന്മാരെന്ന് നടിക്കുന്നവരും ഇക്കാര്യത്തിൽ പിന്നിലല്ല;ലിസി

English summary
Brahmos, Akash, Nirbhaya brought to the border; India to respond to China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X