ലക്ഷ്യം ഭേദിച്ച് ബ്രഹ്മോസ്: ഐഎന്‍എസ് ചെന്നൈയില്‍ നിന്നുള്ള മിസൈല്‍ പരീക്ഷണം വിജയം
ചെന്നൈ: ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഐഎന്‍എസ് ചെന്നൈയില്‍ നിന്നും തൊടുത്ത മിസൈല്‍ ലക്ഷ്യം ഭേദിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. ഞായറാഴ്ചയായിരുന്നു പരീക്ഷണം. ബ്രഹ്മോസ് മിസൈല്‍ സജ്ജമായതോടെ ദീര്‍ഘദൂരത്തുള്ള ശത്രുക്കളുടെ നീക്കം തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ച ഡിആര്ഡിഓയെയും നാവികസേനയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
Recommended Video

അതേസമയം, ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈല്‍ എന്ന വിശേഷണത്തോടെ വികസിപ്പിച്ച ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യ കഴിഞ്ഞ മാസം പരീക്ഷണം നടത്തി വിജയിച്ചിരുന്നു. ഇതോടൊപ്പം, ശബ്ദത്തേക്കാള്‍ ആറ് മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍ സോണിക് മിസൈലിന്റെ സാങ്കേതികവിദ്യ കഴിഞ്ഞ മാസം ഇന്ത്യ സ്വന്തമാക്കിയിരുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമുള്ള സാങ്കേതിക വിദ്യയാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
തദ്ദേശിയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ ബലത്തിലാണ് ഇന്ത്യ ഈ പുതിയ നേട്ടം കൈവരിച്ചത്. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ കഴിഞ്ഞ മാസം പരീക്ഷണം നടത്തി വിജയിച്ചത്. ഡിആര്‍ഡഒ തലവന്‍ സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications