കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം ഭേദിച്ച് ബ്രഹ്മോസ്: ഐഎന്‍എസ് ചെന്നൈയില്‍ നിന്നുള്ള മിസൈല്‍ പരീക്ഷണം വിജയം

Google Oneindia Malayalam News

ചെന്നൈ: ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഐഎന്‍എസ് ചെന്നൈയില്‍ നിന്നും തൊടുത്ത മിസൈല്‍ ലക്ഷ്യം ഭേദിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. ഞായറാഴ്ചയായിരുന്നു പരീക്ഷണം. ബ്രഹ്മോസ് മിസൈല്‍ സജ്ജമായതോടെ ദീര്‍ഘദൂരത്തുള്ള ശത്രുക്കളുടെ നീക്കം തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ച ഡിആര്‍ഡിഓയെയും നാവികസേനയെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

Recommended Video

cmsvideo
India successfully test-fires naval version of BrahMos from indigenous warship | Oneindia Malayalam
BrahMos

അതേസമയം, ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈല്‍ എന്ന വിശേഷണത്തോടെ വികസിപ്പിച്ച ബ്രഹ്മോസിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യ കഴിഞ്ഞ മാസം പരീക്ഷണം നടത്തി വിജയിച്ചിരുന്നു. ഇതോടൊപ്പം, ശബ്ദത്തേക്കാള്‍ ആറ് മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍ സോണിക് മിസൈലിന്റെ സാങ്കേതികവിദ്യ കഴിഞ്ഞ മാസം ഇന്ത്യ സ്വന്തമാക്കിയിരുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമുള്ള സാങ്കേതിക വിദ്യയാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

തദ്ദേശിയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ ബലത്തിലാണ് ഇന്ത്യ ഈ പുതിയ നേട്ടം കൈവരിച്ചത്. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ കഴിഞ്ഞ മാസം പരീക്ഷണം നടത്തി വിജയിച്ചത്. ഡിആര്‍ഡഒ തലവന്‍ സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയത്.

രാഷ്ട്രീയക്കാരന് എന്തു പറയാം; മന്ത്രിയാണ് പറയുന്നതെങ്കിൽ കൃത്യമായി പഠിച്ചിട്ടു വേണം; മറുപടിരാഷ്ട്രീയക്കാരന് എന്തു പറയാം; മന്ത്രിയാണ് പറയുന്നതെങ്കിൽ കൃത്യമായി പഠിച്ചിട്ടു വേണം; മറുപടി

നീതീഷ് കുമാർ മഹാസഖ്യത്തിലേക്ക് ചേക്കേറുമോ? ആഭ്യന്തര സർവ്വേയിൽ ബിജെപിക്ക് നെഞ്ചിടിപ്പ്നീതീഷ് കുമാർ മഹാസഖ്യത്തിലേക്ക് ചേക്കേറുമോ? ആഭ്യന്തര സർവ്വേയിൽ ബിജെപിക്ക് നെഞ്ചിടിപ്പ്

'വീഴ്ചകൾക്ക് കേരളം വലിയ വില നൽകുന്നു'; കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തെ വിമർശിച്ച് കേന്ദ്രം'വീഴ്ചകൾക്ക് കേരളം വലിയ വില നൽകുന്നു'; കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തെ വിമർശിച്ച് കേന്ദ്രം

English summary
BrahMos supersonic cruise missile test from INS Chennai successful
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X