കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബച്ചനെ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്ന തീരുമാനം വൈകും: കാരണം ഗുരുതരം തന്നെ

  • By Siniya
Google Oneindia Malayalam News

ദില്ലി: ബോളിവുഡ് താരം അമിതാഭ് ബച്ചനെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയായ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്ന തീരുമാനം വൈകുമെന്ന് സൂചന. അടുത്തിടെ പുറത്തു വന്ന പനാമ രേഖകളിലെ കള്ളപ്പണ നിക്ഷേപകരുടെ കൂട്ടത്തില്‍ അമിതാഭ് ബച്ചന്റെ പേരും ഉണ്ടായിരുന്നതാണ് കാരണം.

അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസിഡാറാക്കുന്ന തീരുമാനം ഈ മാസം ഉണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള സൂചന. എന്നാല്‍ പനാമ കേസില്‍ ഉള്‍പ്പെട്ടതോടെ താരത്തിന്റെ നിരപരാധിത്വം തെളിയിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുവെന്നാണ് സൂചന.

amitabhbachchan-

ഇതേ സമയം ബ്രാന്‍ഡ് അംബാസിഡറാക്കാനുള്ള തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിദേശ വ്യാജ കമ്പനികളുടെ പേരില്‍ കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ കൂട്ടത്തില്‍ അമിതാഭ് ബച്ചന്റെയും മരുമകള്‍ ഐശ്വര്യ റായിയുടെയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു.

ഇതേ സമയം ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ പേര് ആരെങ്കിലും ദുരുപയോഗം ചെയ്തതാണെന്നും ബച്ചന്‍ പ്രതികരിച്ചു.

English summary
amitabh Bachchan's appointment as brand ambassador for the Incredible India may be cansel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X